സുരേഷ് ഗോപി ചിത്രം കാവല്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തും

author-image
ഫിലിം ഡസ്ക്
New Update

publive-image

നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്‌ സുരേഷ് ഗോപി ചിത്രം ആണ് കാവല്‍. സൂപ്പര്‍താരങ്ങളുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും ആദ്യം തീയറ്ററില്‍ എത്തുക സുരേഷ് ഗോപി ചിത്രം കാവല്‍ ആണ്. ചിത്രം ഇന്ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തു൦.

Advertisment

കാവലിന് കേരളത്തിലെ 14 ജില്ലയിലും ഫാന്‍സ്‌ ഷോ ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ആദ്യമായി ആണ് സുരേഷ് ഗോപി ഫാന്‍സ്‌ 14 ജില്ലകളിലും ഫാന്‍സ്‌ ഷോ നടത്തുന്നത്. കാവല്‍ ഫാന്‍സ്‌ ഷോ രാവിലെ 7.30നു തുടങ്ങും. രണ്‍ജി പണിക്കര്‍,മുത്തുമണി,സന്തോഷ് കീഴാറ്റൂര്‍,ശങ്കര്‍ രാമകൃഷ്ണന്‍,ഐ.എം. വിജയന്‍,അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

നിഖില്‍ എസ്.പ്രവീണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം മന്‍സൂര്‍ മൂത്തൂട്ടിയാണ് കൈകാര്യം ചെയ്തത്.ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്‍്റെ കഥയാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Advertisment