ആസിഫ് അലി മാത്തുക്കുട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കുഞ്ഞെൽദോ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെൽദോ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബർ 24ന് തീയേറ്ററുകളിലെത്തും. മാത്തുക്കുട്ടി തന്നെ രചന നിർവഹിക്കുന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

&t=11s

വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെൽദോ’യുടെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാനാണ് സം​ഗീതം. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. സംഗീതം ഷാൻ റഹ്മാൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. വിതരണം സെഞ്ചുറി ഫിലിംസ് റിലീസ്.

Advertisment