ബിബിന്‍ ജോര്‍ജ് നായകനാകുന്ന 'തിരിമാലി'യിലെ വീഡിയോ ഗാനം പുറത്ത് വിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രം 'തിരിമാലി'യിലെ വീഡിയോ ഗാനം പുറത്ത്. 'രംഗ് ബിരംഗി' എന്ന ഹിന്ദി ഗാനം ഒരു ഡാന്‍സ് നമ്പര്‍ ആണ്. തനിഷ്‌ക് നബ്ബാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജി പാലാണ്. സുനിധി ചൗഹാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നേപ്പാളി സൂപ്പര്‍ താരം സ്വസ്തിമ ഖഡ്കയാണ് ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. സ്വസ്തിമയുടെയും സുനിധിയുടെയും ആദ്യ മലയാള സിനിമയാണ് തിരിമാലി. നേപ്പാള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന തിരിമാലി ഒരു കോമഡി ചിത്രമാണ്. റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറന്‍സ് ആണ് തിരിമാലി നിര്‍മ്മിക്കുന്നത്.

ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിന്‍ ജോര്‍ജ് എത്തുന്നത്. കൂട്ടുകാരനായി ധര്‍മ്മജനും. നാട്ടിലെ പലിശക്കാരന്‍ അലക്‌സാണ്ടറിനെ ജോണി ആന്റണി അവതരിപ്പിക്കുന്നു. നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ മൂവര്‍ക്കും നേപ്പാളിലേക്ക് പോകേണ്ടി വരുന്നു. നാട്ടിലും നേപ്പാളിലും ചിരിയുടെ പശ്ചാത്തലത്തിലാണ് തിരിമാലി കഥ പറയുന്നതെന്ന് തിരക്കഥാകൃത്ത് സേവ്യര്‍ അലക്‌സ് വ്യക്തമാക്കി.

അന്ന രേഷ്മ രാജന്‍ ആണ് നായിക.സലിം കുമാറും ഹരീഷ് കണാരനും സുപ്രധാന വേഷങ്ങളിലുണ്ട്. അസീസ്, നസീര്‍ സംക്രാന്തി, പൗളി വത്സന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. നേപ്പാളി സിനിമകളിലെ നായിക സ്വസ്തിമാ കട്കയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ക്യാമറ ഫൈസല്‍ അലിയും എഡിറ്റിങ് വി.സാജനും നിര്‍വഹിക്കുന്നു.

Advertisment