മോഹൻലാലിന്റെ ആറാട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ‘ഒന്നാം കണ്ടം’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഗാനത്തിന്റെ അവസാന ഭാഗത്തുള്ള മോഹൻലാലിന്റെ ഡാൻസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
ഇപ്പോഴിതാ ഈ രംഗം പരിശീലിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്. ബാക്ക്ഗ്രൗണ്ട് നൃത്തകർക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ഡാൻസിനൊടുവിൽ ചുറ്റും നിന്നവർ നിറഞ്ഞ കയ്യടികളോടെ താരത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഈ പ്രായത്തിലും ഇത്രയും എനർജറ്റിക് ആയി ഡാൻസ് കളിക്കുന്ന മോഹൻലാൽ എന്നും അഭിമാനമെന്നാണ് പലരും കുറിക്കുന്നത്.