ഫാൻ്റസി കഥയുമായി എത്തുന്ന 'ത തവളയുടെ ത'; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

author-image
ജൂലി
Updated On
New Update

publive-image

നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 14/11 സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് 'ത തവളയുടെ ത' എന്ന ചിത്രം എത്തുന്നത്.

Advertisment

കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാൻ്റസി മൂഡിലുള്ള കുടുംബ ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ബാലതാരങ്ങൾക്ക് പുറമേ സെന്തിൽ കൃഷ്ണ, അനുമോൾ, നെഹല, ആനന്ദ് റോഷൻ, ഗൗതമി നായർ, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അംബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, മ്യൂസിക് ഡയറക്ടർ: നിഖിൽ രാജൻ, ലിറിക്സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രഫി: ഇബ്സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, എബ്രു സൈമൺ, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി.കെ, പി.ആർ.ഒ: പി. ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment