ടിക്ടോക് താരമായ മുഹമ്മദ് ഷാറിക് നായകനായി എത്തിയ ചിത്രമാണ് ലാൽ ജോസ് . നായികയായി ആൻ ആൻഡ്രിയയും മറ്റു കഥാപാത്രങ്ങളിൽ ഭഗത് മാനുവൽ, ജെൻസൻ, കലാഭവൻ ഹനീഫ് അങ്ങനെ കുറേ പുതുമുഖങ്ങളും അണിചേരുന്നുണ്ട്. കൂടാതെ മലയാള സിനിമയിൽ നിന്നും എന്നെന്നേക്കുമായി അകന്ന് പോയ ശശി കലിംഗയും റിസ ബാവയും സിനിമയിൽ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
സംവിധായകൻ ലാൽ ജോസിന്റെ സിനിമകൾ ചെറുപ്രായത്തിലേ കണ്ടിഷ്ടപ്പെട്ട് അതുപോലെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹവുമായി നടക്കുന്ന നായകനെയാണ് സിനിമയിൽ കാണാനാവുന്നത്. അതുകൂടാതെ റൊമാൻസിനും കോമഡിക്കും തുല്യപ്രാധാന്യം സിനിമ നൽകുന്നുണ്ട്. സിനിമ ഇഷ്ടമുള്ളവർക്കും സിനിമ പിടിക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം വളരെ പ്രചോദന നൽകുന്നതും വികാരപരവുമായ ഒരു സിനിമ തന്നെയായിരിക്കും 'ലാൽ ജോസ്'. സിനിമയോടുള്ള വല്ലാത്ത ആഗ്രഹം ഉള്ള ഒരു ചെറുപ്പക്കാരനെയാണ് ചിത്രം നമുക്ക് മുന്നിൽ കാണിച്ചു തരുന്നത്.
മികച്ച ഒരു കഥ പറച്ചിലിലൂടെ ചിത്രം ചില വൈകാരിക മുഹൂർത്തങ്ങളിലേക്ക് പ്രേക്ഷകനെ കൈപിടിച്ചെത്തിക്കുന്നു. പിന്നെ നല്ലൊരു ക്ലൈമാക്സ് നൽകി കൊണ്ടാണ് അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. ചിത്രത്തിലെ സിദ് ശ്രീറാം ആലപിച്ച ഗാനം വളരെ മനോഹരമായ ഒന്നായിരുന്നു. ഛായാഗ്രഹണം നല്ലതായിരുന്നു. ഒരു നാടിന്റെ ഗ്രാമീണ ഭംഗിയെല്ലാം ഒപ്പിയെടുക്കാൻ സിനിമാട്ടോഗ്രാഫർക്ക് സാധിച്ചിട്ടുണ്ട്. എന്ത് കൊണ്ടും ഗംഭീര സിനിമ തന്നെയാണ് ലാൽ ജോസ്.
ചിത്രത്തിന്റെ ഛായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്, പശ്ചാത്തലസംഗീതം: ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ: ഇ എ ഇസ്മയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ജബ്ബാർ മതിലകം, അമീർ ഇവെൻട്രിക്, പ്രൊഡക്ഷൻ മാനേജർ: കെ വി അസിസ് പൊന്നാനി, ആർട്ട് ഡയറക്ടർ: ബിജു, മേക്കപ്പ്: രാജേഷ് രാഘവൻ, കോസ്റ്റ്യൂം: റസാഖ് തിരൂർ, എഡിറ്റർ: ജോവിൻ ജോൺ, കൊറിയോഗ്രാഫി: ഭൂപതി, സ്റ്റിൽസ്: ഷിജിൻ പി രാജ്, ഫിനാൻസ് കൺട്രോളർ: ബിറ്റു വർഗീസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സനു സജീവൻ, അസ്സോസിയേറ്റ് ഡയറക്‌ടേഴ്‌സ്: വിന്റെഷ്, സംഗീത് ജോയ്.