സജിന്‍ ലാലിന്റെ സംവിധാനത്തില്‍ സമ്പത്ത് റാം നായകനാകുന്നു

author-image
ജൂലി
Updated On
New Update

publive-image

തമിഴ് നടന്‍ സമ്പത്ത് റാം മലയാളത്തില്‍ നായകനാകുന്നു. സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ സിനിമയിലാണ് അദ്ദേഹം നാടകനാകുന്നത്. കമല്‍ഹാസന്റെ പുതിയ ചിത്രം വിക്രം 2ലും മികച്ച കഥാപാത്രത്തെ സമ്പത്ത് റാം അവതരിപ്പിച്ചിട്ടുണ്ട്. ജയം രവിയുടെ അഖിലന്‍, ശൂര്‍പ്പണക, തെലുങ്ക് ചിത്രം നൈന എന്നിവയിലാണ് അദ്ദേഹം ഇപ്പോല്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം ഉടന്‍ ആരംഭിക്കും. ജീവന്‍ ടിവി ന്യൂസ് ഹെഡ് ബാബു വളപ്പായ ആണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

Advertisment

72 ഫിലിംസിന്റെ ബാനറില്‍ ഷമീം സുലൈമാനാണ് ചിത്രം നിര്‍മിക്കുന്നത്. ബി.വി. അരുണ്‍ കുമാറാണ് പ്രോജക്റ്റ് ഡിസൈനര്‍. ഗാങ്‌സ്റ്റര്‍ ഓഫ് ഫൂലന്‍, ബിഗ് ബജറ്റ് ചിത്രമായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നിവയാണ് സജിന്‍ ലാലിന്റെ പുതിയ പ്രോജക്റ്റുകള്‍. ദേശീയ അവാര്‍ഡിന്റെ പരിഗണനയിലെത്തിയ ക്രയോണ്‍സ്, താങ്ക്യു വെരിമച്ച്, ഹന്ന എന്നീ ചിത്രങ്ങളാണ് സജിന്‍ലാലിന്റെ സംവിധാന ചിത്രങ്ങൾ. വാർത്ത പ്രചരണം : പി ശിവപ്രസാദ്, സുനിത സുനിൽ.

Advertisment