/sathyam/media/post_attachments/nIh2hFFVDE9VXyGRFofl.jpeg)
കോലാലാംപൂർ : ദൈവസ്തുതിയും കൃതജ്ഞതയും മനുഷ്യ ജീവിത സംതൃപ്തിയുടെ മുഖ്യ ഘടകമാണെന്നും, ശാന്തിയും സമാധാനവും അതിലൂടെ കൈവരിക്കാമെന്നും മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ജഅഫര്‍ ഹുദവി പറഞ്ഞു. സമസ്ത മലേഷ്യ ചാപ്റ്റർ കോലാലാംപൂർ ബിസ്മില്ല റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച തസ്കിയ: ദുആ മജ്‌ലിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃതജ്ഞതയില്‍ അധിഷ്ടിതമായ ഇത്തരം പ്രവാചക ചര്യകളെ കേവലം വാക്കുകളിലൊതുക്കുന്നതിന് പകരം ജീവിതത്തിലുടനീളം സമൂഹത്തിന് കാണിച്ചു തന്നവരാണ് സമസ്തയുടെ നേതാക്കളായിരുന്ന ശംസുൽ ഉലമ, അത്തിപ്പറ്റ മുഹ് യുദ്ധീൻ മുസ്ലിയാർ, കോട്ടുമല ബാപ്പു മുസ്ലിയാർ തുടങ്ങിയവരെന്നും നമുക്കതല്ലാം മാതൃക യോഗ്യമാണെന്നും അവരെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സമസ്ത മലേഷ്യ ചാപ്റ്റർ പ്രസിഡന്റ് സയ്യിദ് റിയാസ് ജിഫ്രി തങ്ങൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാസാന്ത തസ്കിയ: ദുആ മജ്‌ലിസിന് ഉമ്മർ ഫൈസി, മുസ്തഫ ഹുദവി മഞ്ചേരി, സഹൽ വാഫി എന്നിവർ നൗഷാദ് വൈലത്തൂർ സ്വാഗതവും ഫാറൂഖ് ചെറുകുളം നന്ദിയും പറഞ്ഞു.