മലപ്പുറത്ത് പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 20 വർഷം തടവുശിക്ഷ

New Update

publive-image

നിലമ്പൂർ: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 51കാരന് 20 വർഷം തടവും 70,000 രൂപ പിഴയും വിധിച്ച് കോടതി. നിലമ്പൂർ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

Advertisment

വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാൻ (51) നെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെപി ജോയ് ശിക്ഷിച്ചത്. 2015-2016 കാലയളവിൽ 10 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതക്ക് നൽകാനും വിധിച്ചു.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും. വഴിക്കടവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന കെഎം ദേവസ്യ, പികെ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി.

Advertisment