കൊച്ചി: മുൻനിര ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ ഓപ്പോ, റെനോ8 ടി 5ജി ഇന്ന് ഇന്ത്യയിൽ 29,999 രൂപ വിലയ്ക്ക് പുറത്തിറക്കി. ബാക്കിയുള്ളവയേക്കാൾ ഒരു പടി മുന്നിലുള്ള ഉപയോക്തൃ അനുഭവം വാഗ്‌ദാനം ചെയ്യുന്ന ഒരു സ്‌മാർട്ട്‌ഫോൺ സൃഷ്‌ടിക്കുന്നതിനുള്ള ഗവേഷണ-വികസനത്തോടും സാങ്കേതികമായ നവീകരണത്തോടുമുള്ള പ്രതിബദ്ധതയ്‌ക്ക് പ്രശസ്തമാണ് ഓപ്പോ ബ്രാൻഡ്.
ഉപയോക്താക്കൾക്ക് പ്രീമിയം റെനോ അനുഭവം സൃഷ്ടിക്കുന്നതിനായി ഓപ്പോഅതിന്റെ ഡിസൈൻ, ഡിസ്‌പ്ലേ, ക്യാമറ, പ്രവർത്തനം, ബാറ്ററി എന്നിവയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റെനോ8 ടി 5ജിയുടെസ്മാർട്ട്‌ഫോൺ ഹാർഡ്‌വെയർ മെച്ചപ്പെടുത്തി.
ഓപ്പോ ഗ്ലോ സഹിതമുള്ള മൈക്രോ-കർവ്ഡ് ഡിസൈൻ ഒരു കർവ്ഡ് ഡിസൈനിന്റെ ഭംഗിപ്രദർശിപ്പിക്കുന്ന റെനോ8 ടി 5ജി അതിന്റെ സൗന്ദര്യത്തെ കൈക്കുള്ളിലുള്ള സുഖപ്രദമായ അനുഭവം കൊണ്ട് സന്തുലിതമാക്കുന്നു. സ്‌ക്രീനിന് കൃത്യമായ 56-ഡിഗ്രി കർവും1.9 മില്ലിമീറ്റർ ആർക്ക് ഉയരവുമുള്ളത് സുഖപ്രദമായ ഗ്രിപ്പ് നൽകുന്നു. ഉരുണ്ട അഗ്രങ്ങളുള്ള ഒരു അലങ്കാര സ്ട്രിപ്പിനുള്ളിൽ ചെറുതായി ഉയർന്നു നിൽക്കുന്ന ഡ്യുവൽ ക്യാമറ മൊഡ്യൂളിന് ലംബമായി നിൽക്കുന്നതികച്ചും പുതിയ ബാക്ക് പാനൽ ഉൾക്കൊള്ളുന്നതാണ് ഈ സ്മാർട്ട്‌ഫോണിന്റെ രൂപകൽപ്പന.
സൺറൈസ് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് ഫിനിഷുകളിൽ ലഭ്യമാകുന്ന ഈ ഫോൺ, വിരലടയാളം പതിയാത്ത പിന്നിലെ കവറിൽ, തിളങ്ങുന്ന ക്രിസ്റ്റൽ ഇഫക്റ്റിനായി ഓപ്പോഗ്ലോ പ്രോസസ്സ് ഉപയോഗിക്കുന്നു. ഈ വിഭാഗത്തിലെ ഏറ്റവും കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഹാൻഡ്‌സെറ്റായ റെനോ8 ടി 5ജി 7.7 മില്ലിമീറ്റർകനമുള്ളതും 171 ഗ്രാം ഭാരമുള്ളതുമാണ്. ഇത് ഈടുനിൽപ്പിനായി 320-ലധികം ഗുണനിലവാര പരിശോധനകളും110 തീവ്രമായ വിശ്വാസ്യത പരിശോധനകൾക്കും വിധേയമാക്കിയതാണ്.
മികച്ച ദൃശ്യാനുഭവത്തിനായി '10-ബിറ്റ്' ഡിസ്പ്ലേ ഓപ്പോ റെനോ8 ടി 5ജിയിൽ 120 ഹെട്സ് റിഫ്രഷ് റേറ്റുള്ള,ദൃഡപ്പെടുത്തിയ മൈക്രോ- കർവ്ഡ്, 6.7 ഇഞ്ച് ഡ്രാഗൺട്രെയ്ൽ-സ്റ്റാർ 2 അമോലെഡ് സ്‌ക്രീനാണുള്ളത്. ദീർഘനേരം കാണുമ്പോഴുള്ള ക്ഷീണം തടയാൻ ഹാൻഡ്‌സെറ്റ് എഐ അഡാപ്റ്റീവ് ഐ പ്രൊട്ടക്ഷൻ സിസ്റ്റം ഉപയോഗിക്കുന്നു. കൂടാതെ, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയിൽ നിന്ന് എച്ചഡിഉള്ളടക്കം സ്ട്രീം ചെയ്യാൻഅനുവദിക്കുന്ന വൈഡ് വൈൻ എല്‍1 സർട്ടിഫിക്കേഷൻ ഇതിലുണ്ട്.
ഇതിന് പുറമെ, അതിന്റെ 93% സ്‌ക്രീൻ-ടു-ബോഡി അനുപാതമുള്ളപഞ്ച്- ഹോൾ ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ 1.07 ബില്യൺ നിറങ്ങൾ റെൻഡർ ചെയ്യാനുള്ള10-ബിറ്റ് കളർ ഡെപ്‌ത് ഉള്ളതാണ്. ഇത് 16.7 ദശലക്ഷം ശേഷിയുള്ള പരമ്പരാഗത 8-ബിറ്റ് ഡിസ്‌പ്ലേകളേക്കാൾ 64 മടങ്ങ് കൂടുതലാണ്. 108എംപിക്യാമറയും നോനാപിക്സൽപ്ലസ് ബിന്നിംഗും ഉപയോഗിച്ച് അതിശയിപ്പിക്കുന്ന വ്യക്തതയുള്ള പോർട്രെയ്റ്റുകൾ 108 എംപിയുള്ള പ്രധാന ക്യാമറ, പോർട്രെയ്‌റ്റുകളിൽ കൃത്യമായ ബൊക്കെ ലഭിക്കുന്നതിനായി ഒരു 2 എംപി ഡെപ്ത് സെൻസിംഗ് ലെൻസ്, മൈക്രോസ്‌കോപ്പിക് ഫോട്ടോഗ്രാഫിക്കായി 40x മൈക്രോലെൻസ്, സെൽഫികൾക്കായി 32 എംപി ഫ്രണ്ട് സ്‌നാപ്പർ എന്നിവ റെനോ8 ടി 5ജിയിലുണ്ട്.
ഈ കരുത്തുറ്റ ക്യാമറ സംവിധാനം സെൽഫി എച്ച്ഡിആർ, ബൊക്കെ ഫ്ലെയർ പോർട്രെയിറ്റ്, വ്ലോഗിംഗിനായി ഡ്യുവൽ വ്യൂ വീഡിയോ തുടങ്ങിയ നിരവധി സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. വെളിച്ചത്തിന്റെ എല്ലാ സാഹചര്യങ്ങളിലും വിശദവുംകൃത്യവുമായ ഫോട്ടോകൾക്കായി, റെനോ8 ടി 5ജിയുടെ 108 എംപിപോർട്രെയിറ്റ് ക്യാമറ നോനാപിക്സൽ പ്ലസ് ബിന്നിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
അത് 9 പിക്സലിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ച് ഒരു സൂപ്പർ പിക്സൽ സൃഷ്ടിക്കുന്നു, ഓപ്പോയുടെ എഐപോർട്രെയ്റ്റ് സൂപ്പർ റെസല്യൂഷൻ അൽഗോരിതംഅൾട്രാ-ക്ലിയറും, ഉയർന്ന റെസല്യൂഷനുള്ളതുമായ ചിത്രങ്ങൾ പകർത്തുന്നു. ഓപ്പോയുടെ ഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിൻ ഉപയോഗിച്ച് സുഗമമായ പ്രകടനം ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5ജി എസ്ഒസി, 8 ജിബി റാം, 128 സ്റ്റോറേജ് ഓപ്‌ഷൻ, 1 ടിബി വരെ സ്‌റ്റോറേജ് സ്‌പേസിനുള്ള പിന്തുണയുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ റെനോ8 ടി 5ജിയിലുണ്ട്.
ഓപ്പോയുടെ റാം എക്സ്പാൻഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഫോണിന്റെ സ്റ്റോറേജിൽ നിന്ന് കടമെടുത്ത് റാം 8 ജിബി വരെ വർദ്ധിപ്പിക്കാൻ കഴിയും. ഓപ്പോ അതിന്റെ കളര്‍ ഒഎസ് 13-ന്റെ ഡൈനാമിക് കംപ്യൂട്ടിംഗ് എഞ്ചിൻ ഉപയോഗിച്ച് ഫോണിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നു. അത് 18 ആപ്പുകൾ വരെ പശ്ചാത്തലത്തിൽ ഇഴച്ചിലില്ലാതെ പ്രവർത്തിപ്പിക്കുന്നു. കൂടാതെ, നാല് വർഷത്തെ കനത്ത ഉപയോഗത്തിന് ശേഷവും കുറഞ്ഞ ലാഗും തടസ്സങ്ങളുമുണ്ടെങ്കിലും സുഗമമായി പ്രവർത്തിക്കാനായാണ് റെനോ8 ടി 5ജി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 13, ദ്രുത അറിയിപ്പുകൾക്കായി സ്‌മാർട്ട് ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേ, ചാറ്റ് സ്‌ക്രീൻഷോട്ടുകൾ പങ്കിടുമ്പോൾ സ്വകാര്യതയ്‌ക്കായി ഓട്ടോ പിക്‌സലേറ്റ്, വർദ്ധിച്ച പ്രവർത്തനക്ഷമതയ്ക്കും സുരക്ഷയ്‌ക്കുമായി അപ്‌ഗ്രേഡ് ചെയ്‌ത പ്രൈവറ്റ് സേഫ് തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. റെനോ8 ടി 5ജി സ്റ്റീരിയോ സ്പീക്കറുകൾ സംഗീതം, ഹൈ-ഡെഫനിഷൻ വീഡിയോകൾ, ഗെയിമുകൾ എന്നിവയ്‌ക്ക് സറൗണ്ട് ശബ്‌ദം നൽകുന്നതിന്ഡിറാക് പരീക്ഷിച്ച റിയൽ ഒറിജിനൽ സൗണ്ട് ടെക്‌നോളജിയോടെയാണ് വരുന്നത്.
ഹാൻഡ്‌സെറ്റിൽ ഒരു അൾട്രാ വോളിയം മോഡും ഉണ്ട്. ഏറ്റവും ശബ്ദമുള്ള അന്തരീക്ഷത്തിൽ പോലും സ്പീക്കറുകളുടെ ലെവൽ 200% വർധിപ്പിക്കാൻ കഴിയും. ഇതും, ഏറെക്കുറെയുള്ള ബെസെൽ-ലെസ് കാഴ്ചാ അനുഭവവും എച്ച്ഡി-സ്ട്രീമിംഗ് ക്രെഡൻഷ്യലുകളും ചേർന്ന്, ഈ സ്മാർട്ട്‌ഫോൺ സിനിമ കാണുന്നതിന് ഏറ്റവും അനുയോജ്യമാക്കുന്നു.
കൂടാതെ, റെനോ8 ടി 5ജി സ്വകാര്യതാ സവിശേഷതകളെ ഐഎസ്ഒ, ട്രസ്റ്റ് ഇ , ഇ പ്രൈവസി എന്നിവ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 67 വാട്ട് സൂപ്പർവൂക്, ബിഎച്ച്ഇ സാങ്കേതികവിദ്യയുള്ള കരുത്തുറ്റ ബാറ്ററി ഓപ്പോയുടെ 67 വാട്ട് SUPERVOOCTM ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 45 മിനിറ്റിനുള്ളിൽ 100% ചാർജ് ചെയ്യുന്ന 4,800 എംഎഎച്ച് ബാറ്ററിയോടെയാണ് റെനോ8 ടി 5ജി വരുന്നത്.
ഹാൻഡ്‌സെറ്റിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനായി, ഓപ്പോ അതിന്റെ സ്വന്തം ബാറ്ററി ഹെൽത്ത് എഞ്ചിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, അത് ചാർജ് സൈക്കിളുകൾ 1,600 ആയി വർദ്ധിപ്പിക്കുന്നു (വ്യവസായത്തിലെ ശരാശരിയായ വെറും 800 റീചാർജുകളുടെ ഇരട്ടി). റെനോ8 ടി 5ജി ബാറ്ററിയുടെ പ്രകടനത്തിൽ ഒരു കുറവും വരുത്താതെ കുറഞ്ഞത് നാല് വർഷമെങ്കിലും മികച്ച പ്രകടനം നൽകുന്നത് തുടരും.