മിഡ്-പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തെ പുനർനിർവചിച്ച് പോക്കോ ഇന്ത്യയിൽ പോകോ എക്സ്5 പ്രോ 5ജി പുറത്തിറക്കുന്നു

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ടെക്നോളജി ബ്രാൻഡുകളിലൊന്നായ പോക്കോ തങ്ങളുടെ അടുത്ത X-സീരീസ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.

സ്‌നാപ്ഡ്രാഗൺ 778ജി പ്രോസസർ, 6.67" Xfinity AMOLED ഡിസ്‌പ്ലേ, ഡോള്‍ബി വിഷന്‍®, ഡോള്‍ബിDolby അറ്റ്‌മോസ്® പിന്തുണ, 108എംപി ട്രിപ്പിൾ ക്യാമറ സംവിധാനം എന്നിങ്ങനെ ഈ വിഭാഗത്തിൽ ആദ്യമായുള്ളതും കരുത്തുറ്റതുമായ നിരവധി സവിശേഷതകളാൽ നിറഞ്ഞതാണ് പോകോ എക്സ്5 പ്രോ 5ജി.

6ജിബി+128ജിബി 256ജിബി എന്നീ രണ്ട് വേരിയന്റുകളിലുള്ള പോകോ എക്സ്5 പ്രോ 5ജിയുടെ വില യഥാക്രമം 22,999 രൂപയും 24,999 രൂപയുമാണ്. ഫെബ്രുവരി 6 മുതൽ ഇത് ഫ്ലിപ്കാർട്ട് വഴി ലഭ്യമാകും.

Advertisment