കൊച്ചി: ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ടെക്നോളജി ബ്രാൻഡുകളിലൊന്നായ പോക്കോ തങ്ങളുടെ സി-സീരീസ് പോർട്ട്‌ഫോളിയോ വിപുലീകരിച്ചുകൊണ്ട് പോക്കോ സി55 പുറത്തിറക്കി. മീഡിയടെക് ഹീലിയോ ജി85 എന്ന ഉയർന്ന നിലവാരമുള്ള ചിപ്‌സെറ്റ്, സി-സീരീസിൽ ഇതാദ്യമായി 50 എംപി ഡ്യുവൽ ക്യാമറ, വലിയ 5,000എംഎഎച്ച് ബാറ്ററി എന്നിവയോടെ വരുന്ന പോക്കോ സി55, വേഗതയോടെയും ആത്മവിശ്വാസത്തോടെയും ദിവസം മുഴുവൻ ഉപയോഗിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന പണത്തിനൊത്ത മൂല്യമുള്ള ഒരു ഫോണാണ്.
എൻട്രി ലെവൽ വിഭാഗത്തിലെ സ്‌മാർട്ട്‌ഫോൺ അനുഭവം ഏറെ മികച്ചതാക്കിക്കൊണ്ട്, പുതിയ പോക്കോ സി55 ഈ വിഭാഗത്തിൽ പൂർണ്ണമായ പാക്കേജ് ഉറപ്പാക്കുന്ന ഒരു സ്റ്റൈലിഷായ ലെതർ പോലുള്ള സ്റ്റിച്ച് ഡിസൈനും വലിയ 6.71 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയും സഹിതം വരുന്നു.
“പതിനായിരം രൂപക്ക് കീഴിൽ വരുന്ന വിഭാഗത്തിൽ പോക്കോ അതിന്റെ സി-സീരീസ് പോർട്ട്‌ഫോളിയോ വഴി മികച്ച വിജയം നേടി. യഥാർത്ഥ ഗെയിം ചേഞ്ചറായ മികച്ചതും ശക്തവുമായ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ബജറ്റ് വിഭാഗത്തിനെ ഒരേ നിലയിലാക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്. കരുത്തുറ്റ ഒരു പ്രൊസസ്സർ, സി- സീരീസിൽ ആദ്യമായി 50 എംപി ഡ്യുവൽ ക്യാമറ, ഒരു വലിയ ബാറ്ററി എന്നിവയോടെ പോക്കോ സി55 അതിന്റെ വിഭാഗത്തിൽ അപൂർവ്വമായി കാണുന്ന പണത്തിനൊത്ത മൂല്യമുള്ള ഫോൺ നൽകുന്നു. പ്രകടനത്തിന്റെയും താങ്ങാനാവുന്ന വിലയുടെയും മികച്ച സംയോജനത്തിലൂടെ സി55 ഉപയോഗിച്ച് ഈ മുന്നേറ്റം നടത്തുന്നതിൽ ഞങ്ങൾക്ക്
സന്തോഷമുണ്ട്.” ഫോൺ പുറത്തിറക്കുന്നതിനെക്കുറിച്ച് ഹിമാൻഷു ടണ്ടൻ, കൺട്രി ഹെഡ്, പോക്കോ ഇന്ത്യ പറഞ്ഞു.
ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ മീഡിയടെക് ഹീലിയോ ജി85 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് പോക്കോ സി55 പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച് കനത്ത ഗെയിം എഞ്ചിനുകൾ, ആവശ്യപ്പെടുന്ന സീനുകൾ, തീവ്രമായ ഗെയിംപ്ലേ എന്നിവയ്‌ക്കായി മികച്ച വേഗതയും സുഗമവുമായ പ്രകടനവും നൽകുന്ന അവിശ്വസനീയമായ ഒരു പ്രോസസ്സർ ആണിത്. വിപുലമായ ഗെയിമിംഗും ഭാരിച്ച ദൈനംദിന ടാസ്ക്കുകളും കൈകാര്യം ചെയ്യുന്നതിനായി നിർമ്മിച്ച പോക്കോ സി55, ഉപയോക്താക്കൾക്ക് ഒരു ദിവസം മുഴുവൻ അനായാസം ഉപയോഗിക്കാൻ കഴിയുന്ന 5000എംഎഎച്ച് ബാറ്ററി ഉള്ളതാണ്.
വലിയ ബാറ്ററിക്ക് മതിയായ പിന്തുണ നൽകിക്കൊണ്ട് 10വാട്ട് ചാർജിംഗ് പിന്തുണ ആവശ്യത്തിന് ബാറ്ററി ബാക്കപ്പ് നൽകുന്നു. ഒരു സ്റ്റൈലിഷായ ബാക്ക് പാനലുള്ള പോക്കോ സി55 ലെതർ പോലുള്ള സ്റ്റിച്ച് ഡിസൈനും, പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും ഉള്ളതാണ്. ഈ വേറിട്ട ഫോൺ 6.71” എച്ച്ഡി+ പാനൽ സഹിതം വരുന്നു. ഇത് കാര്യക്ഷമവും സുഗമവും ഉജ്ജ്വലവുമായ ഉള്ളടക്ക സ്ട്രീമിംഗ്
അനുഭവം നൽകുന്നു. സി-സീരീസിൽ ഇതാദ്യമായി പോക്കോ സി55-ൽ ഒരു 5എംപി ഫ്രണ്ട് സ്‌നാപ്പറോടെ 50 എംപി ഡ്യുവൽ ക്യാമറയും ഉണ്ട്.
ഫോറസ്റ്റ് ഗ്രീൻ, കൂൾ ബ്ലൂ, പവർ ബ്ലാക്ക് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ലഭ്യമായ പോക്കോ സി55 ഫെബ്രുവരി 28 മുതൽ ഫ്ലിപ്പ്കാർട്ടിൽ 4ജിബി+64ജിബി, 6ജിബി+128ജിബി എന്നിവയ്ക്ക് യഥാക്രമം 9,499 രൂപയ്ക്കും 10,999 രൂപയ്ക്കും ലഭ്യമാകും.
ഉപഭോക്താക്കൾക്ക് കൂടുതൽ ആവേശം പകരാൻ 4ജിബി+64ജിബി വേരിയന്റിന് ആദ്യ ദിനത്തിൽ 500 രൂപയുടെ കിഴിവ് പോക്കോ അവതരിപ്പിച്ചു. ഇതോടൊപ്പം എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യഥാക്രമം 4ജിബി+64ജിബി, 6ജിബി+128ജിബി വേരിയന്റുകളിൽ 500 രൂപ, 1000 രൂപ എന്നിവയുടെ ബാങ്ക് ഓഫറുകളും
പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അവയുടെ യഥാർത്ഥ വില യഥാക്രമം 8499 രൂപ, 9999 രൂപ എന്നതിലേക്ക് എത്തിക്കും.