04
Tuesday October 2022
Entertainment news

പ്രായത്തിന്റെ പക്വത കുറവ് കൊണ്ടാണ്ട് അന്ന് അങ്ങനെ പ്രതികരിച്ചത് ; പിന്നീടാണ് അതിനെക്കുറിച്ച് മനസ്സിലായത്; തുറന്ന് പറഞ്ഞ് നടി സംയുക്ത

മൂവി ഡസ്ക്
Saturday, July 9, 2022

ചിത്രങ്ങളുടെ സെലക്ഷന്റെ കാര്യത്തിലും അഭിനയ മികവ് കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് സംയുക്ത. മലയാളി സിനിമ പ്രേമികള്‍ക്ക് തീവണ്ടി സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സംയുക്ത എന്ന താരത്തെ ഏറെ സുപരിചിതയാകുന്നത്. എന്നാൽ കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംയുക്ത ശ്രീകണഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ എത്തിരുന്നു. ഷോയിലൂടെ സംയുക്ത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തീവണ്ടിയില്‍ അധികവും നായകന്‍ പുകവലിക്കുന്ന രംഗങ്ങളാണ്. പുകവലിക്കുന്ന സമയത്ത് താന്‍ ടോവിനോയെ തല്ലുന്ന ഒരു സീനുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ആണെന്നും സംയുക്ത പറഞ്ഞു. ആ ചിത്രത്തില്‍ ഏകദേശം പത്ത് പതിനഞ്ച് പ്രാവശ്യം ടൊവിനോയെ താന്‍ ആ സിനിമയില്‍ തല്ലുന്നുണ്ട്. എന്നാല്‍ സിനിമ സീനില്‍ മാത്രമല്ല തന്റെ യഥാര്‍ത്ഥ ജീവിതത്തിലും ഒരാളേ തല്ലേണ്ടി വന്നിട്ടുണ്ട്. ശ്വാസം മുട്ടിന്റെ പ്രശ്‌നമുള്ള ആളാണ് എന്റെ അമ്മ. അമ്മയുടെ മുന്‍പില്‍ വെച്ച് ഒരാള്‍ പുകവലിച്ചു ആദ്യം അയാളോട് മാറി നില്‍ക്കാനും കാര്യം എന്താണെന്നും മാന്യമായ രീതിയില്‍ അമ്മ പറഞ്ഞു.

പക്ഷെ അയാള്‍ കേട്ട ഭാവം പോലും നടിക്കാതെ വീണ്ടും അവിടെ നിന്ന് പുകവലിച്ചു. ഇത് കണ്ട ഞാന്‍ അയാളെ ചെന്ന് തല്ലുകയായിരുന്നു. പിന്നീട് തോന്നി അയാളോട് അങ്ങനെ പ്രതികരിക്കണ്ടായിരുന്നു എന്ന്. അപ്പോള്‍ താന്‍ ചെയ്തത് തെറ്റായി പോയെന്നും സംയുകത തുറന്നു പറഞ്ഞു. പൊതുസ്ഥലത്ത് താന്‍ അങ്ങനെ പ്രതികരിച്ചത് ശരി ആയില്ല എന്നും താരം പറഞ്ഞു. പ്രായത്തിന്റെ പക്വത കുറവ് കൊണ്ടാണ് അന്ന് അങ്ങനെ പ്രതികരിച്ചതെന്നും സംയുകത പറഞ്ഞു.

ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന സിനിമയിലൂടെയാണ് താരത്തെ ആരാധകര്‍ നെഞ്ചിലേറ്റിയത്. തീവണ്ടി എന്ന ചിത്രത്തിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നിതിന് രണ്ട് ദിവസം മുമ്പാണ് അതിലേക്ക് അവസരം ലഭിക്കുന്നത്. ചിത്രത്തിലേക്ക് ആദ്യം ക്ഷണിച്ചിരുന്ന നായിക പിന്മാറിയ സാഹചര്യത്തില്‍ പെട്ടന്ന് ഒരു നായികയെ കണ്ടു പിടിക്കണമായിരുന്നു. അങ്ങനെയാണ് തീവണ്ടി എന്ന സിനിമയിലേക്ക് തനിക്ക് അവസരം കിട്ടിയതെന്നും സംയുക്ത പറഞ്ഞു. തന്റെ വരാനിരിക്കുന്ന പുതിയ പ്രൊജക്ടുകളെ കുറിച്ചും കടുവ ചിത്രത്തിനെക്കുറിച്ചും താരം ഷോയിലൂടെ പറഞ്ഞു. ഷാജി കൈലാസ് ചിത്രമായ കടുവയില്‍ പ്രിഥ്യിരാജിന്റെ നായികയായിട്ടാണ് സംയുകത എത്തുന്നത്. വിവാഹത്തെ കുറിച്ചും തനിക്ക് പറ്റിയ ഒരു തെറ്റിനെക്കുറിച്ചും സംയുക്ത തുറന്നു പറഞ്ഞു.

 

More News

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ഒല ഇലക്ട്രിക്, കൊച്ചി ആദ്യത്തെ ഒല എക്സ്പീരിയൻസ് സെന്റർ തുറന്നുകൊണ്ട് D2C ഫൂട്ട്പ്രിന്റ് വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഒല എക്സ്പീരിയൻസ് സെന്റർ EV പ്രേമികൾക്ക് ഒലയുടെ EV സാങ്കേതികവിദ്യ അനുഭവിക്കാനും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും സഹായകമാകും. ഉപഭോക്താക്കൾക്ക് S1, S 1 പ്രോ എന്നിവയുടെ ടെസ്റ്റ് റൈഡുകൾ നടത്താനും ഒലയുടെ ബ്രാൻഡ് ചാമ്പ്യൻമാരിൽ നിന്ന് പര്ച്ചേസിനുള്ള സഹായം തേടാനും ഓല […]

ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ […]

ഓൺലൈൻ പേയ്മെന്റുകൾ നടത്തുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന സോവ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുതവണ ഫോണിൽ പ്രവേശിച്ചാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയാണ് പുതിയ പതിപ്പ്. ആദ്യ ഘട്ടത്തിൽ യുഎസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലക്ഷ്യമിട്ടാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സോവ വൈറസിന്റെ സാന്നിധ്യം […]

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സാംസംഗ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണുകളാണ് വിലക്കിഴവിൽ വാങ്ങാൻ സാധിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ വാങ്ങുമ്പോഴാണ് നിരവധി ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത്. സാംസംഗ് ഗാലക്സി എഫ്23 5ജിയുടെ വിലയും സവിശേഷതയും പരിചയപ്പെടാം. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോണിക് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ […]

നോർവേ: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനുമാണ് മുഖ്യമന്ത്രിയുടെ കൂടെയുള്ളത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്‌കറാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബുധനാഴ്ച്ച നോർവേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവേയിലെ വ്യാപാര സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമർശനം. കോടിയേരി ബാലകൃഷ്ണന് […]

വയനാട്: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിൽ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപത്തു നിന്നും അരുണിന്‍റെ ബൈക്ക് കണ്ടെത്തി. ഇതിന് പിന്നാലെ ക്വാറികുളത്തിൽ ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുകയായിരുന്നു. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സംഭവത്തിൽ, അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പൊലീസ് നടപടികൾക്ക് […]

കുവൈറ്റ് സിറ്റി: ഷുവൈഖ് തുറമുഖത്ത് ഒന്നരലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുന്ന വിവിധ ആൽക്കഹോൾ ബ്രാൻഡുകളുടെ 23,000 കുപ്പി മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന് പരാജയപ്പെടുത്തി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നാണ് ഇത് എത്തിച്ചത്. കണ്ടെയ്‌നറുകള്‍ വഴി കടത്താനായിരുന്നു ശ്രമം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുവൈറ്റ് സിറ്റി: കുവൈറ്റ് കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അൽ സബാഹും കൂടിക്കാഴ്ച നടത്തി. ബയന്‍ പാലസില്‍ രാവിലെയായിരുന്നു കൂടിക്കാഴ്ച. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹുമായും കിരീടവകാശി ഫോണില്‍ ചര്‍ച്ച നടത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും കിരീടവകാശിയെ കാണാനെത്തിയിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ വാഹനാപകടങ്ങളില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. വഫ്ര റോഡില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഈജിപ്ത് സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. സുലൈബിയ ഫാമിന് സമീപമുള്ള റോഡില്‍ കാറിടിച്ച് ഒരു ഇന്ത്യക്കാരനും മരിച്ചു. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോയ കാര്‍ ഡ്രൈവറെ പൊലീസ് തിരയുന്നുണ്ട്.

error: Content is protected !!