വിവാഹത്തിനു മുൻപ് ജീവിതത്തെ ഗൗരവമായി കണ്ടിരുന്നില്ല എല്ലാം തമാശയായിരുന്നു; വർക്ക്ഔട്ട് ചെയ്യുന്ന ജ്യോതി കൃഷ്ണയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

author-image
മൂവി ഡസ്ക്
New Update

മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് ജ്യോതി കൃഷ്ണ. 2012 ബോംബെ മാർച്ച് 12 എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. അതിനുശേഷം 2013ൽ ഗോഡ് ഫോർ സെയിൽ, 2014 പുറത്തിറങ്ങിയ ഞാൻ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം നിരൂപക പ്രശംസ നേടിയതോടെ ലൈഫ് ഓഫ് ജോസൂട്ടി, ഉന്നം, ആമി എന്നിവ ഉൾപ്പെടെ 15ലധികം ചിത്രങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

Advertisment

സിനിമയിൽനിന്ന് ഇടക്കാലത്ത് ഒരു ഇടവേള എടുത്തിരുന്ന താരം ദുബായിൽ എഫ് എം റേഡിയോയിൽ ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അരുൺ ആനന്ദ് രാജ് എന്ന ആളെ പരിചയപ്പെടുകയും 2019 നവംബർ 17ന് ജ്യോതിയും അരുണും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും മാറിനിൽക്കുന്ന താരം വലിയ ഒരു തിരിച്ചു വരവിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

publive-image

 

നല്ലൊരു തിരക്കഥയും കഥാപാത്രവും വന്നാൽ സിനിമയിലേക്ക് മടങ്ങി വരുമെന്ന് ജ്യോതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിനു മുൻപ് ജീവിതത്തെ ഗൗരവമായി കണ്ടിരുന്നില്ല എന്നും എല്ലാം തമാശയായിരുന്നു എന്നുമാണ് താരം പറയുന്നത്.

കഥയും കഥാപാത്രവും നോക്കിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത് എന്നും താരം വ്യക്തമാക്കുന്നു. അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യം തന്നെയാണ്. ഇപ്പോൾ താരം തന്റെ വർക്കൗട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള ജ്യോതിയുടെ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് നിമിഷനേരത്തിനുള്ളിൽ തന്നെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

 

Advertisment