ദുല്‍ഖര്‍ സല്‍മാന് ഇന്ന് 36-ാം പിറന്നാള്‍ ; ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരും

author-image
kavya kavya
New Update

ദുല്‍ഖര്‍ സല്‍മാന് ഇന്ന് 36-ാം പിറന്നാള്‍. ആശംസകളുമായി മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. നീ മുന്‍പത്തേതിലുമേറെ ഉയരത്തില്‍ പറക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു.

Advertisment

publive-image

 

പുതിയ ചിത്രം സീതാ രാമത്തിനും വരും വര്‍ഷത്തിനും ആശംസകള്‍ എന്നാണ് പൃഥ്വിരാജിന്‍റെ പിറന്നാള്‍ ആശംസ. കൂടാതെ ദുല്‍ഖര്‍ തനിക്ക് എത്രത്തോളം പ്രിയങ്കരനാണെന്ന് പറഞ്ഞുകൊണ്ടുള്ളതാണ് കുഞ്ചാക്കോ ബോബന്‍റെ കുറിപ്പ്. തന്‍റെ പുതിയ തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ കൊച്ചിയിലെ പ്രൊമോഷന്‍ വേദിയില്‍ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഇതിനകം വൈറല്‍ ആയ കുഞ്ചാക്കോ ബോബന്‍റെ നൃത്തം ദുല്‍ഖര്‍ അനുകരിച്ചിരുന്നു. ചിത്രത്തിന്‍റെ അണിയറക്കാരുടെ പേരില്‍ അതിന് നന്ദിയും അറിയിച്ചിട്ടുണ്ട് ചാക്കോച്ചന്‍. ഡിക്യു, നീ എന്താണ് എനിക്കെന്ന് പറയാന്‍ വാക്കുകള്‍ ഇല്ല. നിന്‍റെ വാപ്പച്ചിയുടെ ആരാധകനായിരുന്നു പണ്ടുമുതലേ. ഇപ്പോഴും എപ്പോഴും അങ്ങനെയാണ്.

ഒരു മനുഷ്യന്‍ എന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിക്കുന്നത് നിന്നില്‍ നിന്നാണ്. ഒരു സുഹൃത്ത് എന്ന നിലയിലും മെച്ചപ്പെട്ട മനുഷ്യന്‍ എന്ന നിലയിലും, എന്നാണ് ചാക്കോച്ചന്‍റെ കുറിപ്പ്. അനശ്വര രാജന്‍, നിവിന്‍ പോളി തുടങ്ങി നിരവധി താരങ്ങളും ദുല്‍ഖറിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

അതേസമയം പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന തെലുങ്ക് ചിത്രം സീതാ രാമമാണ് ദുല്‍ഖറിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്തുന്ന ചിത്രം. മഹാനടിക്കു ശേഷം ദുല്‍ഖര്‍ നായകനാവുന്ന തെലുങ്ക് ചിത്രമാണിത്. ഹനു രാഘവപ്പുടിയാണ് സംവിധാനം. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം.

ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ റാം ആവുമ്പൊള്‍ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. ബോളിവുഡില്‍ ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്, മലയാളത്തില്‍ കിംഗ് ഓഫ് കൊത്ത തുടങ്ങിയവയാണ് ദുല്‍ഖറിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മറ്റു പ്രോജക്റ്റുകള്‍.

Advertisment