ആറുവർഷത്തിലേറെയായി ഇത്തരത്തിൽ തുടരെ കഷ്ടപ്പെടുത്തുന്നു, ഞാൻ ക്ഷമിച്ചതാണ് ; മുപ്പതോളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു ; നിത്യാ മേനൻ

author-image
kavya kavya
Updated On
New Update

സൈബർ ഇടങ്ങളിൽ വൈറലായ യുവാവ് തന്നെ ഒരുപാടു കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നടി നിത്യാ മേനൻ. യുവാവിന്റെ ഭാഗത്തുനിന്ന് സഹിക്കാൻ കഴിയാത്ത വിധം ശല്യമാണ് തനിക്കും മാതാപിതാക്കൾക്കും ഉണ്ടായതെന്ന് നിത്യ പറയുന്നു. 19(1) (എ) സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

publive-image

‘‘പുള്ളി പറയുന്നത് വിശ്വസിക്കുന്നവരാണ് മണ്ടൻമാർ. കുറേ വർഷങ്ങളായി അയാൾ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നെ വൈറലായപ്പോൾ പബ്ലിക്കായി പറയാൻ തുടങ്ങി. ആറുവർഷത്തിലേറെയായി ഇത്തരത്തിൽ തുടരെ കഷ്ടപ്പെടുത്തുന്നു. ഞാൻ ക്ഷമിച്ചതാണ്. എല്ലാവരും പറഞ്ഞിരുന്നു പരാതി നൽകാൻ.

എന്റെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തും. ഒടുവിൽ ഏറെ ക്ഷമയുള്ള അവർ പോലും ശബ്ദമുയർത്തേണ്ട സ്ഥിതി വന്നു. അമ്മയ്ക്ക് കാൻസർ കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് എപ്പോഴും വിളിക്കും. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ടു സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. പിന്നീട് അയാള്‍ വിളിച്ചാല്‍ ബ്ലോക്ക് ചെയ്യണം എന്ന് അവരോടു പറയേണ്ടി വന്നിട്ടുണ്ട്. അയാളുടെ മുപ്പതോളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു.’’ നിത്യ പറയുന്നു

 

Advertisment