വർഷങ്ങളായി മലയാള ടെലിവിഷൻ രംഗത്ത് സജീവമായി അവതാരകയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് രഞ്ജിനി ഹരിദാസ്. 2000-ൽ ഫെമിന മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിനി അവതാരകയായി തിളങ്ങുന്നതിന് ഒപ്പം മോഡലിംഗ് രംഗത്തും സജീവമാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാഗസിന് വേണ്ടി രഞ്ജിനി ചെയ്ത ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോയാണ് വൈറലാവുന്നത്. സിദ്ധീഖുൽ അക്ബറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജാൻമോനി ദാസാണ് രഞ്ജിനിയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തത്.
/sathyam/media/post_attachments/cdPetfW57GiUzJF6mcK6.png)
അവതരണത്തിൽ തന്റേതായ ഒരു ശൈലി കൊണ്ട് വന്ന് പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാവുകയും ജനഹൃദയങ്ങളിൽ സ്ഥാനം നേടാൻ സാധിക്കുകയും ചെയ്തു. ഇംഗ്ലീഷ് കലർന്ന മലയാളം സംസാരിച്ചിരുന്ന രഞ്ജിനിയെ മലയാളികൾ ഇഷ്ടപ്പെടാൻ കാരണവും അതാണ്.ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമാണ് രഞ്ജിനിയെ ഇത്രത്തോളം പ്രേക്ഷക പ്രീതി നേടി കൊടുത്ത പരിപാടി. അതിന്റെ അഞ്ചോളം സീസണുകളിൽ അവതാരകയായി തിളങ്ങിയത് രഞ്ജിനി ആയിരുന്നു. പരിപാടി റേറ്റിംഗ് പലപ്പോഴും കൂടാൻ രഞ്ജിനിയും കാരണമായിട്ടുണ്ട്. ഉയർച്ചയിൽ പല തരത്തിലുള്ള വിവാദങ്ങൾക്ക് ട്രോളുകൾക്കും ഒക്കെ രഞ്ജിനി പലപ്പോഴും നിറഞ്ഞ് നിന്നിട്ടുണ്ടായിരുന്നു.
/sathyam/media/post_attachments/wQqxhpRRd21iK4hxlghU.png)
രഞ്ജിനിയ്ക്ക് നായകളോടുള്ള സ്നേഹം താരം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. തെരുവ് നായയ്ക്കൾക്ക് വേണ്ടി പലപ്പോഴും ശബ്ദം ഉയർത്തിയിട്ടുള്ള ഒരാളാണ് രഞ്ജിനി ഹരിദാസ്. 2001 മുതൽ അവതരണ രംഗത്തുള്ള രഞ്ജിനി വിവാഹം കഴിച്ചിട്ടില്ല. സിനിമകളിൽ അഭിനയിക്കുകയും നായികയായി തിളങ്ങിയിട്ടുമുള്ള ഒരാളാണ് രഞ്ജിനി. ബിഗ് ബോസ് സീസൺ വണിൽ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.
/sathyam/media/post_attachments/ZVu7xxjfdukFORx55kRO.png)