Advertisment

“ഔദ്യോഗികമായി അവധിക്കാല മോഡിലാണ്, ബാങ്കോക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്വകാര്യ നഗര ആഡംബര റിസോർട്ടിനോട് പൂർണ്ണമായും പ്രണയത്തിലാണ്..” ;‘ബാങ്കോക്കിൽ ആഡംബര റിസോർട്ടിൽ അവധി ആഘോഷിച്ച് നടി അഞ്ജു കുര്യൻ..’

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

Advertisment

തമിഴ്, മലയാള സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അഞ്ജു കുര്യൻ.അഞ്ജു കുര്യൻ ഇപ്പോഴിതാ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുന്ന സ്ഥലം ഏതാണെന്ന് കണ്ടോ!! നേരത്തെ അഞ്ജു മാലിദ്വീപിൽ പോയിട്ടുണ്ട്. ഈ തവണ അഞ്ജു തിരഞ്ഞെടുത്തത് തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്കാണ്. അവിടെയുള്ള ഒരു ആഡംബര റിസോർട്ടിലാണ് ഈ തവണത്തെ വാക്കേഷന് അടിച്ചുപൊളിക്കാൻ താരം തിരഞ്ഞെടുത്തത്.

publive-image

“ഔദ്യോഗികമായി അവധിക്കാല മോഡിലാണ്, ബാങ്കോക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്വകാര്യ നഗര ആഡംബര റിസോർട്ടിനോട് പൂർണ്ണമായും പ്രണയത്തിലാണ്..”, അഞ്ജു കുര്യൻ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. സുഹൃത്ത് ഷെറിൽ ജോസാണ് അഞ്ജുവിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വളരെ സിംപിൾ ലുക്കിലാണ് അഞ്ജുവിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്.

publive-image

Advertisment