ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറില്‍ ഞെട്ടിച്ച് മഞ്ജുവാരിയര്‍

author-image
മൂവി ഡസ്ക്
Updated On
New Update

ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറില്‍ ഞെട്ടിച്ച് മഞ്ജുവാരിയര്‍. ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിര്‍. സ്വാതന്ത്ര്യദിനആശംസയുമായി എത്തിയ 'വെള്ളരിപട്ടണ'ത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറി. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നും പോസ്റ്ററില്‍ പറയുന്നു. 'രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം' എന്നതാണ് പോസ്റ്ററിലെ വാചകം. ചിത്രം കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണെന്ന സൂചനനല്‍കുന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ക്യാരക്ടര്‍ റീലുകളും. അത് കൂടുതല്‍ ഉറപ്പിക്കുന്നതാണ് സ്വാതന്ത്ര്യദിന ആശംസാപോസ്റ്ററിലെ വാചകവും ചിത്രങ്ങളും.

Advertisment

publive-image

എമര്‍ജന്‍സി എന്ന സിനിമയില്‍ കങ്കണ റണൗത് ഇന്ദിരഗാന്ധിയായി അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ശ്രദ്ധനേടിയിരുന്നു. 'വെള്ളരിപട്ടണ'ത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതോടെ കങ്കണയേക്കാള്‍ മഞ്ജുവിനാണ് ഇന്ദിരയോട് സാദൃശ്യം എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍. മഞ്ജുവിന്റെ ഈ വേഷപ്പകര്‍ച്ച ചിത്രത്തില്‍ എങ്ങനെയാകും നിറയുകയെന്നും ചിത്രത്തിലെ സര്‍പ്രൈസുകള്‍ എന്തൊക്കെയാകുമെന്നുമുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

publive-image

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജുവാരിയര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്

 

 

 

 

 

 

 

 

Advertisment