“വേഷം കൊണ്ട് ആരെയും വിലയിരുത്താതെ ഇരിക്കുക; ഇതിലെന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് തോന്നുന്ന സുഹൃത്തുക്കൾ ഉണ്ടോ? ‘ന്നാ താൻകേസ് കൊട്’, ബാക്കി തല്ലുമാലയായി കാണാം; സദാചാരക്കാരെ ശാന്തരാകൂ..”-അമേയ മാത്യു

author-image
kavya kavya
Updated On
New Update

കരിക്കിന്റെ വീഡിയോയിലൂടെ ഒരുപാട് ആരാധകരെ നേടിയ ഒരു താരമാണ് നടി അമേയ മാത്യു. അമേയ അതിന് മുമ്പ് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ യൂട്യൂബിൽ കരിക്കിന്റെ വീഡിയോ ഇറങ്ങിയ ശേഷം അമേയ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ വൈറലായി.ഇപ്പോൾ അമേയ ഗോവയിൽ അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ്. ഗോവൻ ബീച്ചിൽ ഇരിക്കുന്ന ചിത്രങ്ങൾ അമേയ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുമുണ്ട്. “വേഷം കൊണ്ട് ആരെയും വിലയിരുത്താതെ ഇരിക്കുക.. ഇതിലെന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് തോന്നുന്ന സുഹൃത്തുക്കൾ ഉണ്ടോ.. ‘ന്നാ താൻകേസ് കൊട്’, ബാക്കി തല്ലുമാലയായി കാണാം.. സദാചാരക്കാരെ ശാന്തരാകൂ..”, അമേയ പോസ്റ്റിന് ഒപ്പം കുറിച്ചു.

Advertisment

publive-image

ഗ്ലാമറസ് ലുക്കിൽ ബീച്ചിൽ ഇരിക്കുന്ന ചിത്രങ്ങളാണ് അമേയ പോസ്റ്റ് ചെയ്തത്. “ഗോവ അല്ല.. ഇതിന് അപ്പുറം ചാടി കടന്നവനാണ് ഈ കെ.കെ ജോസപ്പ്..”, എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഗോവയിൽ എത്തിയ ശേഷം പങ്കുവച്ച ഫോട്ടോസിനൊപ്പം അമേയ കുറിച്ചത്. ആട് 2 കൂടാതെ ദി പ്രീസ്റ്റ്, തിമിരം, വുൾഫ് തുടങ്ങിയ മലയാള സിനിമകളിലും അഭിനയ അഭിനയിച്ചിട്ടുണ്ട്.

publive-image

കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളജീസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്. ആട് 2-വിലൂടെ അഭിനയ രംഗത്തേക്ക് വന്ന അമേയ മോഡലിംഗ് മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. അമേയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ശ്രദ്ധിച്ചാൽ അത് മനസ്സിലാവുകയും ചെയ്യും. ധാരാളം ഫോട്ടോഷൂട്ടുകളാണ് അമേയ പങ്കുവച്ചിട്ടുള്ളത്. ഫോട്ടോസ് പങ്കുവെക്കുന്നതിന് ഒപ്പം തന്നെ മനോഹരമായ ക്യാപ്ഷനും അമേയ ഇടാറുണ്ട്.

publive-image

 

Advertisment