രണ്‍ബിര്‍ കപൂര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഷംഷേര. കരൺ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയറ്ററില്‍ വൻ തിരിച്ചടിയായിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ രണ്‍ബിര്‍ ചിത്രം 'ഷംഷേര' ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.
/sathyam/media/post_attachments/8GebGM20sealQ0URl7p1.png)
ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്‍ട്രീം ചെയ്‍തു തുടങ്ങിയത്. ആരവങ്ങളൊന്നുമില്ലാതെ റിലീസ് തിയ്യതി മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് ഇപ്പോള്‍ ചിത്രം സ്‍ട്രീം തുടങ്ങിയത്. മിഥുൻ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. വാണി കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ സഞ്‍ജയ് ദത്ത് ആണ് വില്ലനായി അഭിനയിച്ചത്.
/sathyam/media/post_attachments/TRFo85uDe0GpxcnbrVYo.png)
ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. യാഷ് രാജ് ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മാണം. വിതരണവും യാഷ് രാജ് ഫിലിംസായിരുന്നു. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
/sathyam/media/post_attachments/OyWwwTr9NfVdr8ZUb6OH.png)
'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രവും രണ്‍ബിര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.