'വെന്ത് തനിന്തത് കാട്' ഓഡിയോ റിലീസ് സെപ്റ്റംബര്‍ രണ്ടിന്

author-image
kavya kavya
Updated On
New Update

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വെന്ത് തനിന്തത് കാട്' .  ഗൗതം വാസുദേവ മേനോന്‍  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിമ്പു ആണ് ചിത്രത്തില്‍ നായകൻ. ഇപ്പോഴിതാ ഗൗതം വാസുദേവ മേനോന്‍ ചിത്രത്തിന്റെ വലിയൊരു അപ്‍ഡേറ്റ് വന്നിരിക്കുകയാണ്.  'വെന്ത് തനിന്തത് കാട്' ഓഡിയോ റിലീസ് സെപ്റ്റംബര്‍ രണ്ടിന് നടക്കും. അന്നുതന്നെ ചിമ്പു ചിത്രത്തിന്റെ തിയറ്റര്‍ ട്രെയിലറും റിലീസ് ചെയ്യും. എ ആര്‍ റഹ്‍മാൻ ആണ് സംഗീത സംവിധായകൻ. 'മറക്കുമാ നെഞ്ചം' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ചിത്രത്തിലേതായി നേരിത്തെ പുറത്തുവിട്ടിരുന്നു.

Advertisment

publive-image

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. സെപ്റ്റംബര് 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുക.

publive-image

ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Advertisment