തായ്‌ലൻഡിലെ ബീച്ചിൽ നീന്തി പഠിച്ച് അവതാരക അപർണ തോമസ്

author-image
മൂവി ഡസ്ക്
Updated On
New Update

ടെലിവിഷൻ അവതരണ രംഗത്ത് വർഷങ്ങളോളം സജീവമായി നിൽക്കുന്ന അവതാരകർ ധാരാളമുണ്ട്. ചിലരുടെ അവതരണ ശൈലിയും രീതിയുമെല്ലാം കൊണ്ട് പ്രേക്ഷകർ അവരെ സിനിമ, സീരിയൽ താരങ്ങളെ പോലെ തന്നെ ആരാധിക്കുകയും ചെയ്യാറുണ്ട്. അവരുടെ അവതരണ ശൈലി പ്രേക്ഷകർക്ക് ഇഷ്ടമായില്ലെങ്കിൽ അവർ അധിക കാലം ഈ മേഖലയിൽ പിടിച്ചുനിൽക്കുകയുമില്ല.

Advertisment

publive-image

സീ കേരളം ചാനൽ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങി കുറച്ച് നാളുകൾക്ക് ശേഷം ആരംഭിച്ച ഒരു റിയാലിറ്റി ഷോയായിരുന്നു ‘സരിഗമപ’. അതിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയെടുത്ത ഒരു അവതാരകനാണ് ജീവ ജോസഫ്. രസകരമായ ജീവയുടെ അവതരണം പ്രേക്ഷകരെയും അതിൽ പങ്കെടുത്ത മത്സരാർത്ഥികളെയും വിധികർത്താക്കളെയും ഒരുപോലെ കൈയിലെടുക്കുന്നതായിരുന്നു.

publive-image

 

അതുകൊണ്ട് തന്നെ അതെ ചാനലിൽ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടി അവതരിപ്പിക്കാനും ജീവയെ തന്നെ തിരഞ്ഞെടുത്തത്. ആ പരിപാടിയിൽ ജീവയുടെ ഭാര്യ അപർണ തോമസും അവതാരകയായി എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയും രണ്ട് പേർക്കും ധാരാളം ആരാധകർ ഉണ്ടാവുകയും ചെയ്തു. അപർണ സമൂഹ മാധ്യമങ്ങളിൽ കുറച്ചുകൂടി ആക്ടിവാണ്.

publive-image

 

ഇപ്പോഴിതാ അപർണ തോമസിന്റെ ജന്മദിനം ആഘോഷിക്കാൻ വേണ്ടി ജീവ ജോസഫിനൊപ്പം തായ്‌ലൻഡിലേക്ക് പോയിരിക്കുകയാണ്. തായ്‌ലൻഡ് ചുറ്റിക്കറങ്ങിയ താരങ്ങൾ ഇപ്പോഴും അവിടെ അടിച്ചുപൊളിക്കുകയാണ്. അപർണ സ്വിം സ്യുട്ട് ഡ്രെസ്സിൽ ബീച്ചിൽ നിൽക്കുന്നതിന്റെയും വെള്ളത്തിൽ നീന്തി പഠിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ടായിരുന്നു. അത് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

 

Advertisment