New Update
അഭിനയത്തിൽ ശ്രദ്ധ കൊടുക്കുന്ന സാനിയ ഇപ്പോൾ വെക്കേഷൻ മൂഡിലാണ്. മുന്നാറിലെ ഒരു റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ സാനിയ പങ്കുവച്ചിട്ടുണ്ട്. ഷോർട്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സാനിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. “കുറച്ചു ദിവസം ഞാൻ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഇപ്പോൾ യാത്ര ചെയ്യാനും അഭിനയിക്കാനും എപ്പോഴും ഇഷ്ടമാണ്..” എന്നാണ് ചിത്രത്തിന് ഒപ്പം സാനിയ എഴുതിയത്.
Advertisment
പതിനേഴുകാരിയായ എന്നോട് ഇപ്പോഴേ ഇത് ചെയ്യാൻ പാടില്ലെന്ന് പലരും പറഞ്ഞു. ഞാൻ അത് കേട്ടില്ല. കാരണം എനിക്ക് എന്റെ സന്തോഷമാണ് വലുത്. മറ്റുള്ളവരുടെ ഉപദേശം തനിക്ക് വേണ്ടെന്നും സാനിയ മറ്റൊരു ഫോട്ടോയോടൊപ്പം എഴുതി. ജീവിതം ആസ്വദിക്കൂ, അടിച്ചുപൊളിക്കൂ, ക്യൂട്ട് ആയിട്ടുണ്ട് എന്നൊക്കെ ഫോട്ടോസിന് താഴെ കമന്റുകൾ വന്നിട്ടുണ്ട്. ജോ ആൻഡ് ജോ, സ്റ്റാർ എന്നിവയാണ് സാനിയയുടെ അവസാനമായി ഇറങ്ങിയ സിനിമകൾ.