2022 ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് സുപ്രധാന വര്‍ഷം ആയിരുന്നു. രണ്ടു കൊല്ലത്തെ കൊവിഡ് ബാധയില്‍ നിന്നും നിയന്ത്രണങ്ങള്‍ ഇല്ലാതെ തീയറ്ററുകള്‍ തുറന്ന വര്‍ഷത്തില്‍ എന്നാല്‍ ഇന്ത്യന്‍ സിനിമ രംഗം മാറിയ അഭിരുചികളുടെയും, കാഴ്ചശീലത്തിന്‍റെ പുതിയ അനുഭവത്തിലേക്കാണ് ചുവടുവച്ചത്.
/sathyam/media/post_attachments/y1vVjJ2mqpz1iyJHmNqf.jpg)
ഇന്ത്യന്‍ സിനിമ സമം ബോളിവുഡ് എന്ന കാലകാലമായി ഉറപ്പിച്ച ധാരണയെ തച്ചുടച്ച വര്‍ഷം എന്ന് തന്നെയാണ് 2022നെ ഓര്‍ക്കുമ്പോള്‍ ആദ്യം മുന്നിലെത്തുന്ന കാര്യം. ഹിന്ദി ചലച്ചിത്ര വ്യവസായം വന്‍ ഫ്ലോപ്പുകളുടെ പടുകുഴിയില്‍ ആയപ്പോള്‍ കന്നഡ, തെലുങ്ക്, തമിഴ് സിനിമകൾ ആഗോളതലത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറി.
സംവിധായകൻ എസ് എസ് രാജമൗലിയുടെ തെലുങ്ക് ചിത്രം ആർആർആർ ഏകദേശം 1200 കോടിയും കന്നഡ ചിത്രങ്ങളായ കെജിഎഫ് 2, കാന്താര എന്നിവ യഥാക്രമം 1200 കോടിയും 410 കോടിയും നേടി. കമൽഹാസന്റെ തമിഴ് ചിത്രം വിക്രം ഈ വർഷം 500 കോടിയോളം നേടി. അതായത് റീജിനല്‍ സിനിമ എന്ന് ഒരു കാലത്ത് ബോളിവുഡ് വിളിച്ചിരുന്ന ചലച്ചിത്ര മേഖലകളില്‍ നിന്നും പാന്‍ ഇന്ത്യ വിജയങ്ങള്‍ ഉടലെടുക്കുന്നു. പുതിയ തരംഗം ഉണ്ടാകുന്നു.
അതേസമയം, ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ, രൺവീർ സിങ്ങിന്റെ ജയേഷ്‌ഭായ് ജോർദാർ, കങ്കണയുടെ ധാക്കഡ്, പ്രഭാസിന്റെ രാധേ ശ്യാം, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്, രൺബീർ കപൂറിന്റെ ഷംഷേര എന്നിങ്ങനെ ഇന്ത്യ തന്നെ കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തങ്ങള്‍ ഈ വര്‍ഷം ഉണ്ടായി. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്‍റെ സ്ഥിരം അച്ചുപാത്രങ്ങളെ തകര്‍ത്ത് ഭാഷാ വ്യത്യാസങ്ങളെ ഇല്ലാതാക്കി ഏതുചിത്രവും ഒരു പാന്‍ ഇന്ത്യവിപണി കണ്ടെത്തും എന്നത് ശരിക്കും 2022 ഇന്ത്യൻ സിനിമയിൽ പുതിയ മാനദണ്ഡങ്ങളും സമവാക്യങ്ങളും ഉണ്ടാക്കിയെടുത്തുവെന്ന് പറയാം.