ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചു വരവ്. ടെലിവിഷന്‍ പരുപാടികളിലും താരം ഇപ്പോള്‍ സജീവ സാന്നിധ്യമാണ്. ഇപ്പോഴിത ഒരു ടെലിവിഷന്‍ പരുപാടിക്കിടെ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ”ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു.. ”എന്നാണ് നവ്യ പറഞ്ഞത്.
ഇതിന്റെ ആധികാരികധയെ കുറിച്ചും സത്യ സന്ധതയെ കുറിച്ചും കൂടുതല്‍ ആയി അറിയില്ലെന്നും നവ്യ ഷോക്കിടെ പറഞ്ഞു. എന്നാല്‍ ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയില്‍ വലിയ കാര്യമായി പറയാന്‍ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. അതിനൊപ്പം നവ്യയുടെ വാക്കിനെ തേച്ച് ഒട്ടിച്ച മുകേഷിന് കൈയ്യടിക്കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. നവ്യയുടെ വാക്കുകള്‍ കേട്ട് നിന്ന മുകേഷ് മറുപടിയായി പറഞ്ഞത് ഇങ്ങനെ-
’ശരിയാ ഞാന്‍ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട് എന്നായിരുന്നു മുകേഷിന്റെ പരിഹാസം. എന്തായാലും നവ്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസം ഏറ്റുവാങ്ങുകയാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.