ഒന്നിച്ചുള്ള ആദ്യ ട്രെയിൻ യാത്രയുടെ സന്തോഷം പങ്കുവെച്ച് യുവയും മൃദുലയും. മികച്ച നടനും നടിക്കുമുള്ള അവാർഡ് വാങ്ങാനുള്ള യാത്രയിലാണ് ഇരുവരും. യാത്രയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ കാണിക്കുന്നത്. കൂടെ രണ്ടാളും അവാർഡ് സ്വീകരിക്കുന്ന വീഡിയോയും ചേർത്തിട്ടുണ്ട്. വളരെ സന്തോഷത്തോടെയാണ് താരങ്ങൾ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധിപേരാണ് യുവയ്ക്കും മൃദുലയ്ക്കും ആശംസകൾ അറിയിച്ച് എത്തുന്നത്. അതിനൊപ്പം തന്നെ ധ്വനി ബേബി കൂടെയില്ലേ എന്ന സംശയവും ചിലർ ചോദിക്കുന്നത്.
പെൺകുഞ്ഞാണ് താരദമ്പതികൾക്ക് പിറന്നത്. ധ്വനി കൃഷ്ണ എന്നാണ് മകൾക്ക് താരങ്ങൾ പേരിട്ടിരിക്കുന്നത്. വിവാഹശേഷവും സീരിയൽ അഭിനയത്തിൽ മൃദുല സജീവമായിരുന്നു. ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും അധികം വൈകാതെ തന്നെ തിരിച്ച് വന്നിരുന്നു.
യുവ കൃഷ്ണ മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് വരികയാണ്. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയ നടിയാണ് മൃദുല വിജയ്. ഒട്ടനവധി സീരിയലുകളിൽ സുപ്രധാന വേഷങ്ങൾ മൃദുല ചെയ്തിട്ടുണ്ട്. റാണി രാജയാണ് താരത്തിന്റെ പുതിയ സീരിയൽ.താരത്തിന്റെ സഹോദരി പാർവതിയും സീരിയലിൽ അഭിനയിച്ചിരുന്നു. കുടുംബവിളക്ക് സീരിയലിലായിരുന്നു പാർവതി അഭിനയിച്ചിരുന്നത്. പിന്നീട് വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും പാർവതി വിട്ടുനിന്നു.