രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയിൽ റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നോർത്ത് അമേരിക്കയിലെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. പുഴ കേരളത്തിൽ നിന്നും പതുക്കെ പുറത്തോട്ട് ഒഴുകുകയാണ്. ആ ഒഴുക്കിന്റെ കൂടെ, ആ ഒഴുക്കിനെ സുഗമമാക്കാൻ, എന്റെ എല്ലാ മലയാളി സുഹൃത്തുക്കളും സഹായിക്കണമെന്നും രാമസിംഹൻ ആവശ്യപ്പെട്ടു.
മാർച്ച് മുപ്പത്തി ഒന്നിന് പുഴ മുതൽ പുഴ വരെ നോർത്ത് അമേരിക്കയിൽ റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററും രാമസിംഹൻ പങ്കുവച്ചിട്ടുണ്ട്. അതേസമയം, നാലാം വാരത്തിലേക്കാണ് രാമസിംഹന്റെ ചിത്രം കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ഗോവയിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.
2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴി ആയിരുന്നു നിർമ്മാണം. മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് രാമസിംഹൻ ചിത്രം ഒരുക്കിയിരിക്കുന്നത്. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്.
ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറിയിരുന്നു.
മുംബൈ : രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ ആരവമുയര്‍ത്തുന്ന കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇസ്ലാം മതത്തിന്റെ പേരില്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു, തീവ്രവാദികള്‍ എങ്ങനെയാണ് പരിശീലനം നല്‍കുന്നത് എന്നിവ എടുത്തുകാണിച്ച് കേരള സ്റ്റോറി രണ്ടാം ഭാഗമാക്കാമെന്ന് സംവിധായകന്‍ […]
ഡല്‍ഹി: ആയാനഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റായി കെ.എസ് വര്‍ഗീസിനെയും സെക്രട്ടറിയായി സതീഷ് കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്‍റ്), സന്തോഷ് മാത്യു (ജോയിന്‍റ് സെക്രട്ടറി), വൈ. രാജന്‍ (ട്രഷറര്‍), പി.ഒ സോളമന്‍ (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ ആർ വിക്രമൻ വിരമിച്ചു. ന്യൂ ഡൽഹി ലോധി കോളനി മെഹർ ചന്ദ് മാർക്കറ്റ് എഫ്-20 എംസിഡി സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരനായ വിക്രമന്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയാണ്.
ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.
എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]
കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി 200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ […]
ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]
സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]