ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന ചിത്രമായ പാച്ചുവും അത്ഭുത വിളക്കിലെ ആദ്യ ഗാനം നാളെ പുറത്തു വിടും .വൈകുന്നേരം ഏഴ് മണിക്കാണ് ഗാനം റിലീസ് ചെയ്യുക .വരനെ ആവശ്യമുണ്ട് സംവിധായകന്‍ അനൂപ് സത്യന്റെ ഇരട്ട സഹോദരനും സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകനുമായ നവാഗത സംവിധായകന്‍ അഖില്‍ സത്യനൊപ്പം ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമാണ് പാച്ചും അത്ഭുത വിളക്കും.
/sathyam/media/post_attachments/PycSYthSwyewKy6qr4OM.jpg)
സംവിധാനം കൂടാതെ ചിത്രത്തിന്റെ രചനയും എഡിറ്റിംഗും അഖില്‍ തന്നെയാണ് നിര്‍വഹിക്കുന്നത് . സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫുള്‍മൂണ്‍ സിനിമാസിന്റെ സേതു മണര്‍കാടാണ് ചിത്രത്തിന് പിന്തുണ നല്‍കുന്നത്.
ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം. ജസ്റ്റിന്‍ പ്രഭാകരനും മനു മഞ്ജിത്തും യഥാക്രമം സംഗീതസംവിധായകരും ഗാനരചയിതാക്കളുമാണ്. ചിത്രം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും.