02
Friday June 2023
Entertainment news

കാൻസിലെ റെഡ് കാര്‍പെറ്റിൽ മഞ്ഞ റഫിള്‍ഡ് ബാള്‍ഗൗണിൽ തിളങ്ങി അദിതി റാവു ഹൈദരി

മൂവി ഡസ്ക്
Friday, May 26, 2023

ആദ്യമായി കാൻസിലെ റെഡ് കാര്‍പെറ്റിലെത്തിയപ്പോള്‍ അദിതി അണിഞ്ഞ മഞ്ഞ റഫിള്‍ഡ് ബാള്‍ഗൗണും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സിമ്പിള്‍ മേക്കപ്പും കുറഞ്ഞ ആഭരങ്ങളും ഗൗണിനെ കൂടുതല്‍ ഹൈലൈറ്റ് ചെയ്തു. ഒറ്റനോട്ടത്തില്‍ പൊൻവെളിച്ചം പോലെ തോന്നിക്കുന്നുവെന്നും ഏറെ പോസിറ്റീവായി തോന്നുന്നുവെന്നുമെല്ലാമാണ് ആരാധകരടക്കമുള്ളവര്‍ അദിതിയുടെ ഫോട്ടോയ്ക്ക് നല്‍കുന്ന കമന്‍റുകള്‍.

കഴിഞ്ഞ ദിവസം കാൻസ് റെഡ് കാര്‍പെറ്റിലെത്തിയ സണ്ണി ലിയോണ്‍ ആയിരുന്നു ഫാഷൻ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയായത്. റോയല്‍ ലുക്കുള്ള മറൂണ്‍ വെല്‍വെറ്റ് ഗൗണായിരുന്നു സണ്ണി തന്‍റെ ആദ്യത്തെ കാൻസ് റെഡ് കാര്‍പെറ്റിനായി അണിഞ്ഞത്. നേരത്തെ തനിക്ക് റെഡ് കാര്‍പെറ്റിലെത്തുന്നതില്‍ നല്ലതോതില്‍ ‘ആംഗ്സൈറ്റി’ ഉണ്ടെന്നും എന്താണ് അന്നേ ദിവസം അണിയുന്നത് എന്ന് ഏവരും ചോദിക്കുന്നത് എന്തിനാണെന്നും സണ്ണി ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.

അനുരാഗ് കശ്യപ് ചിത്രമായ ‘കെന്നഡി’ കാൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു താരമാണ് സണ്ണി ലിയോണ്‍. രാഹുല്‍ ഭട്ട് ആണ് ചിത്രത്തിലെ മറ്റൊരു താരം.

More News

പ്യോങ്‌യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറക്കമില്ലെന്ന് റിപ്പോർട്ട്. ഉറക്കം നഷ്ടപ്പെടുന്ന ഇൻസോംനിയ എന്ന അസുഖമായിരിക്കാം കിമ്മിനെ ബാധിച്ചതെന്നും അദ്ദേഹം മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും ദക്ഷിണ കൊറിയൻ ചാരസംഘമായ ‘നാഷനൽ ഇന്റലിജൻസ് സർവിസി’നെ(എൻ.ഐ.എസ്) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തു. അസുഖത്തിന് വിദേശത്തുനിന്നടക്കം വിദഗ്ധമായ ചികിത്സ തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുനിന്ന് സോൽപിഡം അടക്കമുള്ള മരുന്നുകൾ എത്തിക്കുന്നുണ്ട്. എൻ.ഐ.എസിനു ലഭിച്ച വിവരങ്ങൾ ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗവും പാർലമെന്റ് ഇന്റലിജൻസ് കമ്മിറ്റി സെക്രട്ടറിയുമായ […]

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു പ്രധാന യാത്ര ആരംഭിക്കുന്നുവെന്ന സൂചന പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ […]

തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്. ഇത്തരം ബോർഡ് പ്രദർശിപ്പിക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കേരള മോട്ടോർ വാഹന ചട്ടം 153 D (i) പ്രകാരം […]

റാന്നി: എംഎൽഎ ഫണ്ടിൽ നിന്നും നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ ചിലവഴിച്ചാണ് 9 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പെരുനാട് മടത്തും മൂഴി കൊച്ചുപാലം ജംഗ്ഷൻ, വാളിപ്പാക്കൽ ജംഗ്ഷൻ, മന്ദിരം, ബ്ലോക്ക് പടി, എസ് സി സ്കൂൾ പടി, മാടത്തും പടി, മന്ദമരുതി ആശുപത്രി, പ്ലാച്ചേരി, എഴുമറ്റൂർ എന്നിവിടങ്ങളിലാണ് ബസ് വെയിറ്റിംഗ് ഷെഡുകൾ ഉള്ളത്. ഇതിൽ എഴുമറ്റൂരേത് ഒഴികെ ബാക്കിയെല്ലാം […]

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്ഷൻ 8 കമ്പനിയായ അസാപ് കേരളയിലേക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. CA/ICWA ബിരുദധാരികളായ, 10 വർഷത്തിൽ കുറയാത്ത  പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അസാപ് കേരളയുടെയോ (www.asapkerala.gov.in) CMD കേരളയുടെയോ (www.kcmd.in) ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 62 വയസ്സാണ് ഉയർന്ന പ്രായപരിധി. അവസാന തീയതി ജൂൺ  04

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഒരുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ചികിത്സയിലുള്ള ഭാര്യയെ കാണാനാണ് സിസോദിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഭാര്യയ്‌ക്കൊപ്പം ചെലഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ, ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല. കുടുംബം ഒഴികെ മറ്റാരുമായും കൂടിക്കാഴ്ച നടത്തരുതെന്നും ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി. ഭാര്യയുടെ […]

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ജൂൺ എട്ടിന് പുനരാരംഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ […]

കോട്ടയം: ഒരു യൂണിറ്റ് വൈദ്യൂതിക്ക് 9 പൈസ സർ ചാർജ് ഈടാക്കുന്നത് തുടരാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്നലെ അനുമതി നൽകുകയും ഇതിന് പുറമേ ഇന്നുമുതൽ 10 പൈസ കൂടി സർചാർജ് ഈടാക്കുവാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരിക്കുന്നതുമൂലം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ വർധിപ്പിക്കൻ സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും യുഡിഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. വിലക്കയറ്റം കൊണ്ടും, കാർഷിക വിളകളുടെ വില തകർച്ച മൂലവും പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങളെ സംസ്ഥാന സർക്കാർ […]

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ആറാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വകുപ്പിന്റെ സൂചനകള്‍ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് […]

error: Content is protected !!