ഉപ്പും മുളകും’ ഏറ്റവും ജനപ്രിയവും ഏറ്റവുമധികം ആളുകൾ കണ്ടതുമായ മലയാളം ടെലിവിഷൻ പ്രോഗ്രാമാണ്. ഷോയിലെ രണ്ട് പ്രധാന അഭിനേതാക്കളായ ബിജു സോപാനവും നിഷ സാരംഗും ഇപ്പോൾ ഒരു ഫീച്ചർ ഫിലിമിനായി ഒന്നിച്ചു. നവാഗതനായ ആഷാദ് ശിവരാമനാണ് ‘ലെയ്ക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 30ന്യ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തി. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു.
/sathyam/media/post_attachments/IHOWHaUddz9SRtAxFgTv.jpg)
ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മെക്കാനിക്കായ രാജുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബിജു സോപാനം രാജുവിന്റെ വേഷത്തിലും നിഷ സാരംഗ് ഭാര്യ വിമലയായും എത്തുന്നു. നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലീഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, റോഷ്‌നി, നന്ദന വർമ്മ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
പി മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് ‘ലെയ്ക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാങ്കേതിക വശം പി സുകുമാർ ക്യാമറയും എഡിറ്റർ വിപിൻ മണ്ണൂരുമാണ്.