Advertisment

മനഃപൂർവ്വം സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തതല്ലെന്നും അഭിനയിക്കാന്‍ തന്നെ ആരും വിളിക്കാത്തതാണെന്നും ധർമജൻ ബോൾഗാട്ടി

author-image
മൂവി ഡസ്ക്
New Update

ധര്‍മ്മജന്‍ ബോള്‍ഗാട്ടി മലയാളികളുടെ ഇഷ്ടതാരമാണ്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും എത്തിയ അദ്ദേഹം പിന്നീട് മിനിസ്‌ക്രീനിലും സിനിമകളിലും ശ്രദ്ധേയനായി മാറി. ഒരിടയ്ക്ക് മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം ഇപ്പൊ, അധികം സിനിമയിൽ ഒന്നും കാണുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

Advertisment

publive-image

മനഃപൂർവ്വം സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തതല്ലെന്നും അഭിനയിക്കാന്‍ തന്നെ ആരും വിളിക്കാത്തതാണെന്നും ധര്‍മജന്‍ പറയുന്നു. താനില്ലെങ്കിലും സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും പെട്ടന്ന് ആളെ കിട്ടുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു. ഇതുവരെ ചാൻസ് ചോദിച്ചിട്ടില്ല, ചോദിക്കണമെന്നുണ്ട്. ഇനി ഞാൻ ചോദിക്കും. ഇപ്പോഴും ചാൻസ് ചോദിക്കുമെന്ന് ജയസൂര്യയൊക്കെ പറയാറുണ്ട്. ചാൻസ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നമായിരിക്കും. ചാൻസ് ചോദിക്കണമെന്ന് വിചാരിച്ച രണ്ടുമൂന്ന് സംവിധായകന്മാരുണ്ട്. സത്യൻ അന്തിക്കാട്, ലാൽജോസ്, സിദ്ദീഖ് സാർ ഇവരോടൊക്കെ ചാൻസ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്.’ അഭിമുഖത്തിൽ ധർമജൻ പറഞ്ഞു.

Advertisment