സ്വാതി റെഡ്ഡി നായികയാകുന്ന ‘പഞ്ചതന്ത്രത്തിന്റെ ’ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഫിലിം ഡസ്ക്
Wednesday, October 13, 2021

സ്വാതി റെഡ്ഡി നായികയായി ഹര്‍ഷ പുലിപക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഞ്ചതന്ത്രം’. ഹര്‍ഷ പുലികയുടേതാണ് തിരക്കഥയും. ‘പഞ്ചതന്ത്രം’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആധുനിക ലോകത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന് ടീസറില്‍ വ്യക്തമാക്കുന്നു. ഡോ. ബ്രഹ്‌മാനന്ദവും പഞ്ചതന്ത്രമെന്ന ചിത്രത്തില്‍ സ്വാതി റെഡ്ഡിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു. രാഹുല്‍ വിജയ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. പ്രശാന്ത് ആര്‍ വിഹാരിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സ്വാതിയുടെ പഞ്ചതന്ത്രം എന്ന ചിത്രം നിര്‍മിക്കുന്നത് ടിക്കറ്റ് ഫാക്ടറിയുടെയും എസ് ഒറിജിനല്‍സിന്റെയും ബാനറില്‍ അഖിലേഷ് വര്‍ധനും സ്രുജന്‍ യരബൊലുവും ചേര്‍ന്നാണ്. രാജ് കെ നല്ലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കിട്ടു വിസ്സപ്രഗഡ ആണ് ചിത്രത്തിന്റെ ഗാനരചന.

നായിഡു സുരേന്ദ കുമയാണ് ചിത്രത്തിന്റെ പിആര്‍ഒ. ദിവ്യ ദൃഷ്ടി, ശിവാത്മിക രാജശേഖര്‍, നരേഷ് അഗസ്ത്യ, വികാസ് തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ പഞ്ചതന്ത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തൃശൂര്‍ പൂരം എന്ന ചിത്രത്തിലാണ് സ്വാതി റെഡ്ഡി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തെന്നിന്ത്യയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ ഇതിനകം തന്നെ നായികയായിട്ടുണ്ട് സ്വാതി റെഡ്ഡി.

×