മമ്മൂട്ടി നായകനാകുന്ന 'നന്‍പകല്‍ നേരത്ത് മയക്കം’ ടീസര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയും ദുല്‍ഖറും ടീസര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടി ഉള്‍പ്പടെയുള്ള എല്ലാ കഥാപാത്രങ്ങളും പകല്‍ മയക്കത്തിലായിരിക്കുന്നതാണ് ടീസര്‍. സിനിമയുടെ കഥയെക്കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ ടീസറില്‍ യാതൊരു സൂചനയും നല്‍കിയിട്ടില്ല.

Advertisment

സിനിമയില്‍ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരം കഥാപാത്രമായാണ് എത്തുന്നത്. പകല്‍ സമയത്ത് സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയായാല്‍ ലോക്കല്‍ കള്ളനുമായാണ് മമ്മൂട്ടി സിനിമയില്‍ എത്തുന്നത് എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ‘നകുലന്‍’ അഥവാ ‘വേലന്‍’ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.മമ്മൂട്ടി കമ്പനി’യുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ നിര്‍മ്മിക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമ്യ പാണ്ഡ്യനും അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisment