അറിവഴകന്‍ വെങ്കിടാചലം സംവിധാനം ചെയ്യുന്ന ‘ബോര്‍ഡര്‍’ ട്രെയിലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Monday, September 13, 2021

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകള്‍ക്ക് ശേഷം സ്പൈ ത്രില്ലറുമായി എത്തുകയാണ് അരുണ്‍ വിജയ്. കുറ്റ്രം 23യുടെയും ആറാട്ട് സിനം എന്ന ചിത്രത്തിന്റെയും സംവിധായകനായ അറിവഴകന്‍ വെങ്കിടാചലം സംവിധാനം ചെയ്യുന്ന ‘ബോര്‍ഡര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

പ്രണയവും ആക്ഷനും ത്രില്ലറും കോര്‍ത്തിണക്കി ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ സ്റ്റെഫി പട്ടേലും റജീന കസാന്‍ഡ്രയുമാണ് നായികമാമാരായെത്തുന്നത്. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയിലെ ഉദ്യോഗസ്ഥനായാണ് അരുണ്‍ വിജയ് വേഷമിടുന്നത്.

അറിവഴകന്‍ തന്നെയാണ് ബോര്‍ഡറിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാബു ജോസഫ് എഡിറ്റിങ് നിര്‍വഹിച്ച സ്പൈ ത്രില്ലറിന്റെ ഛായാഗ്രഹകന്‍ ബി രാജശേഖര്‍ ആണ്. സാം സി.എസ് ആണ് സംഗീതം ഒരുക്കുന്നത്.ഓള്‍ ഇന്‍ പിക്ചേഴ്സിന്റെ ബാനറില്‍ വിജയ് രാഘവേന്ദ്രയാണ് നിര്‍മാണം. ഒടിടി റിലീസായി ബോര്‍ഡര്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

×