സായ് പല്ലവിയും നാ​ഗചൈതന്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ലവ് സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ഫിലിം ഡസ്ക്
Monday, September 13, 2021

സായ് പല്ലവിയും നാ​ഗചൈതന്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ശേഖര്‍ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ഏപ്രില്‍ 14ന് എത്തേണ്ടതായിരുന്നു.

പക്ഷേ കൊവിഡ് രണ്ടാം തരംഗം മൂലം ഓഗസ്റ്റ് 18 എന്ന തീയതിയിലേക്ക് ആദ്യം മാറ്റിയ ചിത്രത്തിനായി സെപ്റ്റംബര്‍ 10 എന്ന തീയതിയും തീരുമാനിച്ചിരുന്നു. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ ചിത്രം ഒരിക്കല്‍ക്കൂടി നീട്ടിവച്ചിരിക്കുകയാണ് ഇപ്പോള്‍.നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അമിഗോസ് സിനിമാസ്, ശ്രീ വെങ്കടേശ്വര സിനിമാസ് എന്നീ ബാനറുകളാണ്. പവന്‍ സി എച്ച്‌ ആണ് സംഗീതം.

×