തമിഴിലെ ആദ്യ ലൂപ് ത്രില്ലര്‍ ചിത്രം ‘ജാങ്കോ’ യുടെ ട്രെയിലർ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Tuesday, October 12, 2021

സതീഷ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ജാങ്കോ’ യുടെ ട്രെയിലർ പുറത്ത്. തമിഴിലെ ആദ്യ ലൂപ് സിനിമയായ ജാങ്കോ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ത്രില്ലര്‍ ചിത്രമാണ്. മനോ കാര്‍ത്തികേയനാണ് സംവിധാനം.

മൃണാലിനി രവിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിത സമ്പത്, വേലു പ്രഭാകരന്‍, കരുണാകരന്‍, രമേശ് തിലക്, ഡാനിയേല്‍ ആനി പോപ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മലയാള നടന്‍ ഹരീഷ് പേരടി ശ്രദ്ധേയ കഥാപാത്രമായി എത്തും. തിരുകുമാരന്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സി വി കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന്‍ നിവാസ് കെ പ്രസന്നയാണ് സിനിമക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക് കെ തില്ലയ്യാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ധനപാല്‍ ആണ് എഡിറ്റിംഗ്.

×