ഐശ്വര്യ ലക്ഷ്‍മി, ലിജോ മോള്‍, ജോജു ജോര്‍ജ് ചിത്രം ‘പുത്തം പുതു കാലൈ വിടായതാ’ ട്രെയിലർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആമസോണ്‍ പ്രൈം വീഡിയോ ആന്തോളജി ചിത്രമായ ‘പുതു കാലൈ വിടായതാ’ ട്രെയിലര്‍ പുറത്തുവിട്ടു. ‘പുത്തം പുതു കാലൈ വിടായതാ’യിൽ ഐശ്വര്യ ലക്ഷ്‍മി, ലിജോ മോള്‍, ജോജു ജോര്‍ജ് എന്നിവരും അഭിനയിക്കുന്നു.

അഞ്ച് കഥകളായിട്ടാണ് ആന്തോളജി ചിത്രം എത്തുക. അഞ്ച് സംവിധായകരുമാണ് ആന്തോളജി ചിത്രം ചെയ്‍തിരിക്കുന്നത്. ബാലാജി മോഹൻ, ഹലിത ഷമീൻ, മധുമിത, റിച്ചാര്‍ഡ് ആന്റണി, സൂര്യ കൃഷ്‍ണ എന്നിവരാണ് സംവിധായകരായി എത്തുമ്പോള്‍ ഗൗരി കിഷൻ, അര്‍ജുൻ ദാസ്, സന്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഐശ്വര്യ ലക്ഷ്‍മി നായികയായ ചിത്രം ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ഫെബ്രുവരി നാലിനും റിലീസ് ചെയ്യാനിരിക്കുകയാണ്.

മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ഐശ്വര്യ ലക്ഷ്‍മി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്.

ജോജു ജോര്‍ജാകട്ടെ ‘മധുര’മെന്ന ചിത്രം മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാകും. സോണി ലിവില്‍ റിലീസ് ചെയ്‍ത ചിത്രം നിര്‍മിച്ചിരിക്കുന്നതും ജോജു ജോര്‍ജാണ്. ശ്രുതി രാമചന്ദ്രൻ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. സൂര്യ നായകനായി അഭിനയിച്ച ചിത്രം ‘ജയ് ഭീമി’ല്‍ മികച്ച പ്രകടനം നടത്തിയതിന്റെ സന്തോഷത്തിലാണ് ലിജോ മോള്‍ തമിഴകത്ത് വീണ്ടും എത്തുന്നത്.

Advertisment