മമ്മൂട്ടി - അമൽ നീരദ് ചിത്രം ‘ഭീഷ്മപർവ’ത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപർവ’ത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി. യാതൊരു സൂചനയും നൽകാതെ തികച്ചും അപ്രതീക്ഷിതമായി അർധരാത്രിയിൽ ട്രെയ്‌ലർ റിലീസ് ചെയ്യുകയായിരുന്നു. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളാണ് ട്രെയ്‌ലറിന്റെ മുഖ്യ ആകര്‍ഷണം. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഏഴ് ലക്ഷത്തിലധികംപേർ ട്രെയ്‌ലർ കണ്ടുകഴിഞ്ഞു.

Advertisment

അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം എത്തുന്ന ഭീഷ്‍മ പർവം പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ​ഗെറ്റപ്പുകൾ നേരത്തെ തരം​ഗമായി മാറിയിരുന്നു. ചിത്രത്തിൽ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. മാർച്ച് 3ന് ചിത്രം തീയേറ്ററുകളിലെത്തും.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

Advertisment