മക്കൾ ശെൽവി വരലക്ഷ്മി ശരത് കുമാർ നായികയായ കളേഴ്സ് എന്ന തമിഴ്ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ മാർച്ച് 4-ന് മൂവി ബഫിൽ റിലീസ് ചെയ്തു. ലൈംലൈറ്റ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള നിർമ്മിക്കുന്ന കളേഴ്സ് നിസാർ ആണ് സംവിധാനം ചെയ്യുന്നത്. മൂവി ബഫിൽ റിലീസ് ചെയ്ത ട്രെയ്‌ലർ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന കളേഴ്സ് ഏപ്രിൽ മാസം ലൈംലൈറ്റ് പിക്ച്ചേഴ്സ് തമിഴ്നാട്ടിലും, കേരളത്തിലുമായി റിലീസ് ചെയ്യും.
വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യ പിള്ള, രാംകുമാർ, മൊട്ട രാജേന്ദ്രൻ, ദേവൻ, ദിനേശ് മോഹൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. തിരക്കഥ - പ്രസാദ് പാറപ്പുറം, ക്യാമറ - സജൻ കളത്തിൽ, ഗാനരചന - വൈര ഭാരതി, സംഗീതം -എസ്.പി.വെങ്കിടേഷ് ,ആലാപനം - ശ്വേതാമോഹൻ, അഫ്സൽ, ശ്രീകാന്ത്, ദീപിക,എഡിറ്റർ - വിശാൽ, ആർട്ട് -വൽസൻ, പ്രൊഡക്ഷൻ കൺട്രോളർ- നിസാർ മുഹമ്മദ്, പി.ആർ.ഒ- അയ്മനം സാജൻ