കമലിനൊപ്പം ഫഹദും വിജയ് സേതുപതിയും 'വിക്രം' ട്രെയ്‌ലർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഉലക നായകൻ കമലിനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന 'വിക്രം' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ട് കമലിനൊപ്പം പിടിച്ചുനിൽക്കുകയാണ് ഫഹദും. വിജയ് സേതുപതിയും ചെമ്പൻ വിനോദ് ജോസും നരേനുമൊക്കെ ട്രെയിലറിൽ തിളങ്ങുന്നു.

Advertisment

അതിഥി താരമായി എത്തുന്ന സൂര്യയെ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പത്താമത്തെ സെക്കൻഡിൽ അദ്ദേഹത്തിന്റെ ചെറിയൊരു ഭാഗം കാണാൻ സാധിക്കും. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജൂണ്‍ 3 ന് തിയറ്ററുകളിലെത്തും.

മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഒ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു.

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ അടങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. വിക്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങിയത് മുതല്‍ സിനിമയിലെ മലയാള സിനിമാതാരങ്ങളുടെ സാന്നിധ്യം വലിയരീതിയിൽ ശ്രദ്ധ നേടിയിരുന്നു. വിജയ് സേതുപതിയും ചിത്രത്തിൽ നിർണായക വേഷം ചെയുന്നുണ്ട്. മലയാളിയായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് വിക്രമിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.

രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രത്തിൻ്റെ നിർമ്മാണം. ലോകേഷും രത്‌നകുമാറും ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദർ. എഡിറ്റിംഗ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. കലാസംവിധാനം എൻ സതീഷ് കുമാർ, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാർ, നൃത്തസംവിധാനം സാൻഡി.

Advertisment