ആമിര്‍ ഖാൻ നായകനായ ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ട്രൈലെർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ആമിര്‍ ഖാൻ നായകനായ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ട്രൈലെർ പുറത്തിറങ്ങി. ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വലിയ വിജയമായിരുന്നു. അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധായകൻ. കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.

Advertisment

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വയക്കോം 18 സ്റ്റുഡിയോസ് എന്ന ബാനറും പങ്കാളികളാണ്. പ്രീതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

കേരളിത്തിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കൊല്ലം ചടയമംഗലത് സ്ഥിതി ചെയ്യുന്ന ജടായുപാറ ട്രൈലറിൽ കാണാം. ഐപിഎല്‍ ഫൈനലിനിടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. കൊവിഡ് അടക്കമുള്ള കാരണങ്ങൾ കൊണ്ട് ചിത്രം നേരത്തെ തീരുമാനിച്ചതിലും വൈകിയാണ് റിലീസ് ചെയ്യുന്നത്.

Advertisment