ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന പെണ്‍കുട്ടിയായി അനശ്വര രാജൻ ; 'മൈക്ക്' ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അനശ്വര രാജന്‍റെ ഏറ്റവും പുതിയ ചിത്രം 'മൈക്ക്' എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന പെണ്‍കുട്ടിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ രഞ്ജിത്ത് സജീവ്, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വിഷ്ണു ശിവപ്രസാദാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് മൈക്ക്.

Advertisment

ബിവെയര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പുതുമുഖം രഞ്ജിത്ത് സജീവും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമകാലീന പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ആഷിഖ് അക്ബര്‍ അലിയാണ് എഴുതിയിരിക്കുന്നത്. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ് എന്നിങ്ങനെ നിരവധി താരങ്ങെൽ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഓഗസ്റ്റ് 19ന് തിയറ്ററുകളിലെത്തും.

Advertisment