ഫിലിം ഡസ്ക്
Updated On
New Update
Advertisment
ധനുഷ് നായകനാകുന്ന ചിത്രം ‘തിരുചിത്രമ്പല’ത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഡെലിവറി ബോയ് ആയ തിരുചിത്രമ്പലം എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഴം എന്ന് വിളിക്കുന്ന തിരുചിത്രമ്പലത്തിന്റെ നർമ്മവും പ്രണയവും സൗഹൃദവും നിറഞ്ഞ ജീവിതമാണ് ചിത്രം പറയുന്നത്.
ചിത്രത്തിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നത് മുതൽ വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ചിത്രത്തിലെ ‘തായ് കിളവി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയ്ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ധനുഷും നിത്യ മേനോനും ചേർന്നുള്ള നൃത്ത രംഗമാണ് ഗാനത്തിലുള്ളത്. ധനുഷ് തന്നെയാണ് ഗാനത്തിന് വരികൾ എഴുതി പാടിയിരിക്കുന്നത്.