ആശാ ശരത്തും മകൾ ഉത്തരയും ഒന്നിക്കുന്ന ‘ഖെദ്ദ’ ട്രെയിലർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

മനോജ്‌ കാന തിരക്കഥയും സംവിധാനവും നിർവഹിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഖെദ്ദ. ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശ ശരത്തിന്‍റെ മകൾ ഉത്തര ശരത്തിന്‍റെ അരങ്ങേറ്റ ചിത്രമെന്ന പ്രേത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.

Advertisment

ഇപ്പോൾ ഇതാ ‘ഖെദ്ദ’ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഒരു ഫാമിലി ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു കെണിയിൽ പെടുന്ന കഥാപാത്രവും അതിൽ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളുമാണ് കഥ എന്നാണ് സൂചന.

Advertisment