നയൻതാര നായികയാകുന്ന ‘കണക്റ്റ്’, ട്രെയിലര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

നയൻതാര നായികയാകുന്ന ചിത്രം ‘കണക്റ്റി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കണക്റ്റ്. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

Advertisment

നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റ്’ എന്തായാലും പേടിപ്പിക്കുന്ന ഒന്നായിരിക്കും എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ‘കണക്റ്റെ’ന്ന ചിത്രം തിയറ്ററില്‍ തന്നെ കാണേണ്ട ഒന്നാണെന്നും ട്രെയിലറില്‍ നിന്ന് മനസിലാകുന്നു.

Advertisment