'നൻപകൽ നേരത്ത് മയക്കത്തിന്‍റെ' ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

തിരുവനന്തപുരം: മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കത്തിന്‍റെ' ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതിനാല്‍ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം' . ചിത്രം 27മത് ഐഎഫ്എഫ്കെയിൽ വേള്‍ഡ് പ്രിമീയറായി പ്രദര്‍ശിപ്പിക്കുകയും ജനപ്രിയ ചിത്രത്തിന് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്.

Advertisment

ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളെല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. ഐഎഫ്എഫ്കെ പ്രദര്‍ശനത്തിന് പിന്നാലെ തീയറ്റര്‍ റിലീസിന് മുന്നോടിയായാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവരുന്നത്.

Advertisment