Advertisment

അര്‍ജുൻ അശോകൻ നായകനാകുന്ന ‘ഓളം’ ട്രെയ്‌ലർ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
Jul 02, 2023 00:19 IST
New Update

publive-image

Advertisment

അര്‍ജുൻ അശോകനെ നായകനാക്കി വി .എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ‘ഓളം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. അര്‍ജുൻ അശോകനും ഹരിശ്രീ അശോകനും അവരുടേതായ പേരുകളില്‍ തന്നെ ചിത്രത്തില്‍ അച്ഛനും മകനുമായി വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ലെന, ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ലെന ആനി ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്.

Advertisment