പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: മുബൈയിൽ പിതാവും സുഹൃത്തും അറസ്റ്റിൽ

New Update

publive-image

Advertisment

മുംബൈ: മുംബൈയിൽ പതിനാറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ പിതാവും സുഹൃത്തും അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകിയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ 32കാരന്‍ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് 41കാരനായ പിതാവ് പതിനാറുകാരിയെ വീട്ടിൽ വച്ച് പീഡിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരവും കുട്ടി ഗർഭിണിയാണെന്നും പുറത്തറിയുന്നത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിനിടെ പിതാവും സുഹൃത്തും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായി കുട്ടി ഡോക്ടർമാരോട് പറഞ്ഞു. ആശുപത്രി അധികൃതർ വിവരം തിലക് നഗർ പൊലീസിന് കൈമാറി.

ചെമ്പൂർ നിവാസിയായ 32 കാരനുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി അവസാനവാരമാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട്, 41കാരനായ പിതാവ് പതിനാറുകാരിയെ സ്വന്തം വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment