/sathyam/media/post_attachments/s7Lo1w8aDXFUQBmRITyl.jpg)
മുംബൈ: പിജിഐഎം ഇന്ത്യ അസറ്റ് മാനേജ്മെന്റ് പോർട്ട്ഫോളിയോ മാനേജരായി സുർജിത് സിംഗ് അറോറയെ നിയമിച്ചു. പിജിഐഎം ഇന്ത്യ കോർ ഇക്വിറ്റി പോർട്ട്‌ഫോളിയോ, പിജിഐഎം ഇന്ത്യ ഫീനിക്സ് പോർട്ട്‌ഫോളിയോ എന്നിവയുടെ പോർട്ട്‌ഫോളിയോ മാനേജ്‌മന്റ് സർവീസസിന്റെ ചുമതല അറോറക്ക് നൽകി.
സുർജിത് സിംഗ് അറോറയ്ക്ക് അസറ്റ് മാനേജ്മെന്റ് വ്യവസായത്തിൽ 4 വർഷത്തിലധികം പ്രവർത്തന മികവും ഇക്വിറ്റി മാർക്കറ്റുകളിൽ 16 വർഷത്തിലധികം സമ്പന്നമായ പ്രവൃത്തി പരിചയമുണ്ട്. ഇതിനു മുമ്പേ സുർജിത് ടാറ്റ അസറ്റ് മാനേജ്‌മെന്റിന്റെ ഹെഡ് - പിഎംഎസ്, ഹെഡ് - പ്രിൻസിപ്പൽ ഓഫിസറായി പ്രവർത്തിച്ചു. അതിനു മുമ്പ് അദ്ദേഹം ടാറ്റ മ്യൂച്വൽ ഫണ്ടിൽ ഇക്വിറ്റി റിസർച്ച് അനലിസ്റ്റായി സേവനം അനുഷ്ടിച്ചു.
നിയമനത്തെക്കുറിച്ച് സംസാരിക്കവെ പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് സിഇഒ അജിത് മേനോൻ പറഞ്ഞു: "ഞങ്ങളുടെ പിഎംഎസ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകാൻ സുർജിത് ഞങ്ങളോടൊപ്പം ചേർന്നതിൽ ഞാൻ സന്തുഷ്ടനാണ്. പിജിഐഎം ഇന്ത്യ അസറ്റ് മാനേജ്‌മെന്റിലെ ടീമിനും അതിലും പ്രധാനമായി പിഎംഎസ് പ്ലാറ്റ്‌ഫോമിലെ ഞങ്ങളുടെ ക്ലയന്റുകൾക്കും പങ്കാളികൾക്കും വളരെയധികം മൂല്യം നൽകാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്."